പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ സി.പി.എം കുത്തിയിരിപ്പ് സമരം
പയ്യന്നൂര്‍: ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെടെ പൊലിസ് ഉദ്യോഗസ്ഥര്‍ ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഡി.വൈ.എഫ്.ഐ നേതാവ് ടി.സി.വി നന്ദകുമാറിനെ കാപ്പാ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചതിനെതിരെയും പയ്യന്നൂരിലെ ചില പൊലിസ് ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ നിലപാടിലും പ്രതിഷേധിച്ചായിരുന്നു സമരം.
ഇന്നലെ രാവിലെ ഒന്‍പതോടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ക്കൊപ്പം നേതാക്കളായ സി കൃഷ്ണന്‍ എം.എല്‍.എ, വി നാരായണന്‍, ടി.ഐ മധുസൂദനന്‍, പി സന്തോഷ് ഉള്‍പ്പടെയുള്ള നേതാക്കളും എത്തി. ഗേറ്റിനു സമീപം തടയാന്‍ ശ്രമിച്ച പൊലിസിനെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെത്തി. തുടര്‍ന്നു പൊലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പാരംഭിച്ചു. എസ്.പി സഞ്ജയ് കുമാര്‍റിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, എസ്.എഫ്.ഐ പ്രവര്‍ത്തകരും എത്തിയതോടെ സ്റ്റേഷന്‍ പരിസരം പ്രതിഷേധക്കാരെക്കൊണ്ടു നിറഞ്ഞു. പ്രിന്‍സിപ്പല്‍ എസ്.ഐ എ.വി ദിനേശനെതിരേയും രൂക്ഷമായ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു.
സമരം സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി കൃഷ്ണന്‍ എം.എല്‍.എ, ടി.ഐ മധുസൂദനന്‍, വി നാരായണന്‍, പി സന്തോഷ് സംസാരിച്ചു. തളിപ്പറമ്പ് ഡി.വൈ.എസ്.പി വി അരവിന്ദാക്ഷന്‍, തളിപ്പറമ്പ്, പെരിങ്ങോം, പരിയാരം എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്‌റ്റേഷനിലെത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഉപരോധം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."