HOME
DETAILS

സ്കൂൾ: അക്കാദമിക അന്തരീക്ഷം സജ്ജമോ?

  
backup
May 27 2023 | 05:05 AM

school-is-the-academic-environment-conducive


കൊവിഡനന്തര അധ്യയന വർഷത്തെപ്പോലെ ഇക്കുറിയും സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് അക്കാദമിക് മുന്നൊരുക്കങ്ങൾ ഇല്ലാതെയാണോ എന്ന ആശങ്ക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ പങ്കുവയ്ക്കുന്നതിനെ കാണാതിരിക്കരുത്. സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെങ്കിലും വിദ്യാഭ്യാസ വകുപ്പ് എത്രമാത്രം തയാറെടുത്തുവെന്ന കാര്യത്തിൽ സംശയമുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. പ്ലസ് വൺ പ്രവേശന നടപടികൾ ജൂൺ രണ്ടുമുതൽ തുടങ്ങി ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കാനാണ് തീരുമാനമെങ്കിലും മലബാറിലെ കുട്ടികൾക്കൊക്കെ എവിടെ സീറ്റെന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ലെന്ന് മാത്രമല്ല, അങ്ങനെയൊക്കെ മതിയെന്ന തൊടുന്യായവുമാണ്. മൂന്നു വർഷമായി മുടങ്ങിയ തസ്തികനിർണയത്തെക്കുറിച്ചു ചോദിച്ചാലും മറുപടിയിൽ വ്യക്തതയില്ല. ഭിന്നശേഷി പ്രശ്‌നം പരിഹരിക്കാത്തതിനാൽ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന അംഗീകാരവും പ്രതിസന്ധിയിലാണ്.


പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾ ഇക്കുറി മലബാറിൽ ഏറിയിട്ടും പ്ലസ് വണിന് പുതിയ ബാച്ചില്ല. നിലവിലുള്ള ബാച്ചുകൾ നിലനിർത്തി, മാർജിനലായി സീറ്റുകൾ വർധിപ്പിച്ചാൽ ഒരു ക്ലാസിൽ 65-70 കുട്ടികൾവരെ ഇരിക്കേണ്ടി വരും. ഇക്കാര്യം മന്ത്രി വി. ശിവൻ കുട്ടിയുടെ ശ്രദ്ധിയിൽപെടുത്തിയപ്പോൾ ചില ക്ലാസുകളിൽ 60 ഒക്കെയാകുമെന്നും ഇതുകൊണ്ട് ഒരു ബുദ്ധിമുട്ടും വിദ്യാർഥികൾക്ക് ഉണ്ടാകില്ലെന്നുമാണ് പറഞ്ഞത്. വിമർശനമില്ലാത്ത ഏതുകാര്യമാണ് നമ്മുടെ നാട്ടിലുള്ളതെന്നാണ് മന്ത്രിയുടെ മറുചോദ്യം. വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കൽ സർക്കാരിന്റെ ബാധ്യതയും കടമയുമാണ്. മറ്റ് ജില്ലകളിലുള്ള വിദ്യാർഥികൾക്കൊപ്പം പൊതുപരീക്ഷയെ അഭിമുഖീകരിക്കേണ്ടവരാണ് മലബാറിലെ വിദ്യാർഥികളെന്നും മന്ത്രി മറന്നുപോകരുത്.


സ്‌കൂളുകളിലെ കഴിഞ്ഞ വർഷത്തെ അധ്യാപക തസ്തിക നിർണയം പൂർത്തിയായില്ല എന്നത് ദൗർഭാഗ്യകരം തന്നെയാണ്. പൊതുവിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങളെക്കുറിച്ച് സർക്കാർ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് അധ്യാപകരില്ലാതെ എന്ത് മുന്നേറ്റമാണ് ഉണ്ടാക്കാൻ കഴിയുക എന്ന ചോദ്യം പ്രസക്തമാണ്. കൊവിഡ് കാലത്ത് നിലച്ച തസ്തികനിർണയം മൂന്നാംവർഷവും മുടങ്ങിയതിന് മന്ത്രിക്കോ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കോ എന്ത് ന്യായീകരണമാണുള്ളത്. മന്ത്രി ഇടയ്ക്കിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തസ്തികനിർണയം പൂർത്തിയായി വരുന്നുവെന്ന കുറിപ്പിടുന്നതൊഴിച്ചാൽ കാര്യമായ ഒന്നും നടക്കുന്നില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.


പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ വർധനയ്ക്ക് ആനുപാതികമായി ക്ലാസ് ഡിവിഷനുകളും അധ്യാപകരുടെ എണ്ണവും വർധിക്കേണ്ടതാണ്. എങ്കിൽ മാത്രമേ മികച്ച വിദ്യാഭ്യാസത്തിന്റെ ഗുണം ഓരോ വിദ്യാർഥിക്കും എത്തൂ. സർക്കാർ സ്‌കൂളുകളിൽ 1442 അധ്യാപകർ കൂടി വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിൽ 1,19,981 കുട്ടികളാണ് പുതുതായി ചേർന്നത്. ഇത്തവണയും പൊതുവിദ്യാലയത്തെ തേടി കൂടുതൽ വിദ്യാർഥികൾ എത്തുമെന്നാണ് കണക്കാക്കുന്നതും. കുറച്ചുകാലമായി പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും വിദ്യാർഥികൾ കൂടുന്നുണ്ട്.

ഇതിനനുസരിച്ച് ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് അധ്യാപകരെ നിയമിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി വിദ്യാർഥികളോടുള്ള വഞ്ചനയാണ്.
ഇക്കഴിഞ്ഞ ജൂലൈ 15നകം തസ്തികനിർണയം നടത്തി, ഒക്‌ടോബർ ഒന്നിന് ഒഴിവുകൾ പി.എസ്.സി റിപ്പോർട്ട് ചെയ്ത് നിയമന നടപടികൾ സ്വീകരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നത്. ഇതുപിന്നെ ഓഗസ്റ്റ് 20, ഒക്‌ടോബർ 31, ഡിസംബർ 15 തീയതികളിലേക്ക് നീട്ടി. ഇതോടെ അധ്യാപകരില്ലാതെ അധ്യയനത്തിന്റെ ഏറിയപങ്കും കഴിഞ്ഞിരുന്നു. രണ്ടാഴ്ചക്കകം നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ഡിസംബർ 15ന് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞിരുന്നത്. പിന്നീടത് ജനുവരി 31ലേക്ക് മാറി. അതും നടന്നില്ല. മന്ത്രിവാക്കും പാഴ്‌വാക്കായി, അധ്യയന വർഷം തീർന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാതെ ധനവകുപ്പ് ഈ ഫയലുകൾ പിടിച്ചുവച്ചിരിക്കുന്നത്. പ്രതിവർഷം 55 കോടി രൂപയുടെയെങ്കിലും അധികബാധ്യത വരുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ഒഴിവുകൾ ധനവകുപ്പ് അംഗീകരിച്ച് മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിച്ചാൽ മാത്രമേ പി.എസ്.സിക്ക് വിടാനാകൂ. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് എന്തായാലും തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താൻ ഇനി കഴിയില്ല. തസ്തികനിർണയം നീണ്ടുപോകുന്നതോടെ വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഭാവിയിൽ കരിനിഴൽ വീഴുന്നുണ്ടെന്നതും കാണാതെ പോകരുത്. കാലാവധി തീരാറായ പല റാങ്കു ലിസ്റ്റിലുമുള്ളവരും തസ്തികനിർണയവും കാത്തിരിക്കുന്നുണ്ട്. ധനവകുപ്പിന്റെ കടുംനിലപാട് ഇവർക്ക് നഷ്ടമാക്കുക ഒരു ജോലിയും ജീവിതവുമായിരിക്കും.


തസ്തികനിർണയത്തിനു പുറമെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനത്തെ ബാധിച്ചിട്ടുണ്ട്. പ്രമോഷൻ, വിരമിക്കൽ തസ്തികകളിലുൾപ്പെടെ നിയമനം ലഭിച്ച അധ്യാപകർക്കും ഒരു വർഷമായി നിയമനാംഗീകാരം ലഭിച്ചിട്ടില്ല. സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്നാരോപിച്ച് സ്‌കൂൾ അടച്ചിട്ടുകൊണ്ടുള്ള സമരത്തിനുവരെ നീങ്ങാനാണ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ തീരുമാനിച്ചിരിക്കുന്നത്. വേനലവധിക്കുശേഷം സ്‌കൂൾ ബെൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പൊതുവിദ്യാഭ്യാസ മേഖലയെ അരക്ഷിതാവസ്ഥയിലേക്കും നിലവാരത്തകർച്ചയിലേക്കും വലിച്ചിഴക്കാത്ത നടപടികളിലേക്ക് സർക്കാർ ഉടനെ നീങ്ങേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  2 days ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago