HOME
DETAILS
MAL
കര്‍ണാടകയിലെ കെരൂറില്‍ സാമുദായിക സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു
backup
July 07 2022 | 04:07 AM
ബംഗളൂരു: കര്‍ണാടകയിലെ കെരൂറില്‍ കഴിഞ്ഞ ദിവസമുണ്ടായ സമുദായ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ പ്രദേശത്ത് ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. ഇന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.
കെരൂറിലെ ബാഗല്‍കോട്ടില്‍ ബുധനാഴ്ച വൈകീട്ടാണ് കെരൂറില്‍ രണ്ടു സമുദായങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. സ്ത്രീകളെ അപമാനിച്ചുവെന്ന് പരസ്പരം ആരോപിച്ചാണ് ഇരു സമുദായങ്ങളും തര്‍ക്കം തുടങ്ങിയത്. തര്‍ക്കത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഒരു സമുദായത്തിലെ ഷോപ്പുകളും വണ്ടികളും തകര്‍ത്തു.
പരുക്കേറ്റ നാലുപേരില്‍ മൂന്നുപേര്‍ ഒരു സമുദായക്കാരാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ഡോകട്ര്മാര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."