എസ് ഐ സി "ലീഡ് " ജുഡീഷ്യൽ സർവീസ് സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു
ദമാം: നിയമ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്നാക്ക ന്യുന പക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ, സാമൂഹിക ശാക്തീകരണവും ലക്ഷ്യമാക്കി ഉന്നത നിയമ പഠന മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റി ലീഗൽ എഡ്യുകേഷൻ ആൻഡ് എംപവർമെൻറ് ഡ്രൈവ് (ലീഡ്) പദ്ധതിയുടെ ഭാഗമായി ജുഡീഷ്യൽ സർവീസ് സ്കോളർ \ഷിപ്പിനായിയുള്ള BENCH ASPIRANTS-2022-23 ബാച്ചിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15 ആണ്.
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കി വരുന്ന സി ഡി പി (കമ്മ്യുണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം) യുടെ ഭാഗമായി ഉൾപ്പെടുത്തിയാണ് സ്കോളർഷിപ്പ് നൽകി വരുന്നത്. മുൻസിഫ് മജിസ്ട്രേറ്റ്, ജില്ലാ ജഡ്ജി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ തസ്തികകളിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. അപേക്ഷകരിൽ നിന്ന് മികച്ച അഭിഭാഷകരുടെയും നിയമ രംഗത്തുള്ളവരുടെയും മേൽ നോട്ടത്തിലുള്ള അക്കാദമിക് ടീo നടത്തപ്പെടുന്ന എൻട്രൻസ് പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെ തെരഞ്ഞടുക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തീവ്രപരിശീലനത്തിന് തയ്യാറാവുന്നതിനും അനുബന്ധ ചിലവുകൾക്കുമായിട്ടാണ് സ്കോളർഷിപ്പ് നൽകുക. പ്രിലിമിനറി പാസ്സാകുന്നവർക്ക് മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവക്ക് തയ്യാറെടുക്കാനുള്ള സാമ്പത്തിക സഹായവും നൽകുന്ന നിലയിലാണ് സ്കോളർഷിപ്പ് സംവിധാനിച്ചിരിക്കുന്നത്. സ്കോളർഷിപ്പ് സംബന്ധമായ വിശദ വിവരങ്ങൾക്ക് 00919539157414 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."