കരിപ്പൂര്‍ വിമാനത്താവള റോഡിലെ കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍
കൊണ്ടോട്ടി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തേക്ക് വിളിച്ചു വരുത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ സംഘത്തലവന്‍ അറസ്റ്റില്‍. മലപ്പുറം കുഴിമണ്ണ സ്വദേശി താമിലി സുബീഷ് (തുമ്പി സുബീഷ്26)ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തിന്റെ ആളൊഴിഞ്ഞ പരിസരത്തേക്ക് യുവാവിനെ വിളിച്ചു വരുത്തിയ സംഘം മര്‍ദ്ദിച്ച് ഇയാളുടെ സ്‌കൂട്ടറും മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ഒരാഴ്ച മുന്‍പ് അറസ്റ്റു ചെയ്തിരുന്നു.സംഘത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്.പിടിയിലായ സുബീഷിന് കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ലഹരി കടത്തു കേസും കൊണ്ടോട്ടിയില്‍ കൊലപാതക ശ്രമക്കേസും നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു.ഇയാള്‍ക്കെതിരേ കാപ്പ ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചു.
മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു പ്രത്യേക അന്വേഷണ സംഘങ്ങളായ സഞ്ജീവ്, ഷബീര്‍ ,രതീഷ്, സബീഷ്, സുബ്രഹ്മണ്യന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."