ഹാജിമാരെ സേവിക്കാൻ 150,000 സുരക്ഷാ ഉദ്യോഗസ്ഥരും തൊഴിലാളികളും
മക്ക: ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഫീൽഡ് വർക്കർമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം 150,000-ത്തിലധികം വരുമെന്ന് മക്ക അമീർ അറിയിച്ചു. റസിഡൻസി നിയമവും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 2,500 ലധികം പേർ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ വിശുദ്ധ സ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ മക്കയിൽ അറസ്റ്റിലായി.
ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്താൻ ശ്രമിച്ച 19 വാഹനങ്ങൾ പിടിച്ചെടുത്തു, കൂടാതെ 76 വ്യാജ ഹജ്ജ് കാംപയിനുകൾ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. മക്കയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത 111,000 നിയമലംഘകരും 68,000 വാഹനങ്ങളും തിരിച്ചയച്ചതായി ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. മശാഇർ ട്രെയിൻ 210,000 തീർഥാടകരെയും 790,000 തീർഥാടകരെ 16,000 ആധുനിക ബസുകളിലൂടെയും പുണ്യ സ്ഥലങ്ങൾക്കിടയിൽ കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."