പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ചു; വിവാദമായി ആര്‍.ജെ.ഡിയുടെ ട്വീറ്റ്
പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ചു; വിവാദമായി ആര്‍.ജെ.ഡിയുടെ ട്വീറ്റ്
പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയുമായി താരതമ്യം ചെയ്ത് ആര്‍.ജെ.ഡിയുടെ ട്വീറ്റ്. എന്താണിത് എന്നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടേയും ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്. പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തിയ ആര്‍.ജെ.ഡിയുടെ നടപടിയെ വിമര്‍ശച്ച് നിരവധി പേരാണ് ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.
ये क्या है? pic.twitter.com/9NF9iSqh4L
— Rashtriya Janata Dal (@RJDforIndia) May 28, 2023
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പുതിയ മന്ദിരത്തിനു പുറത്ത് നടന്ന പുജ, ഹോമ ചടങ്ങുകളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പൂജ. പൂര്‍ണകുംഭം നല്‍കി പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും പൂജാ ചടങ്ങുകളില്‍ സംബന്ധിച്ചു. ഇതിനുശേഷം ഇന്നലെ തലസ്ഥാനത്തെത്തിച്ച ചെങ്കോലില്‍ പ്രധാനമന്ത്രി നമസ്‌കരിച്ചു. തിരുവാവടുതുറൈ പുരോഹിതര്‍ ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി. ചെങ്കോല്‍ പ്രാര്‍ത്ഥനാപൂര്‍വം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."