ബേപ്പൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
ഫറോക്ക്: ബേപ്പൂര്‍ എസ്.ഐക്കെതിരേ ഡി.വൈ.എഫ്.ഐ പ്രതിഷേധം. ഹെല്‍മെറ്റ് വേട്ടയുടേയും പെട്രോളിങ്ങിന്റേയും പേരില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവരെ കൂട്ടത്തോടെ പിടികൂടി എസ്.ഐ അജേഷ്കുമാര് ക്രൂരമായി മര്ദ്ദിക്കുന്നുവെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ ബേപ്പൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. തിങ്കളാഴ്ച ബി.സി റോഡ് ജംങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷനു സമീപത്ത് വെച്ച് പൊലിസ് തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരം അഡ്വ. എടത്തൊടി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസഡന്റ് കെ.ടി സ്മിജിത്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ഷഫീഖ്, ജില്ലാ കമ്മിറ്റി എം സമീഷ്, എന്നിവര്‍ സംസാരിച്ചു. ഹെല്‍മെറ്റിന്റെ പേരിലും ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിച്ചെന്നതിനും പിടികൂടുന്ന യുവാക്കളേയും വിദ്യാര്‍ഥികളേയും എസ്.ഐ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നാണ് പരാതി. ഇത്തരത്തില്‍ രണ്ടുപേര്‍ മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."