യൂത്ത് കോണ്‍ഗ്രസിലെ പീഡന പരാതിയെ നിസാരവത്കരിച്ച് കെ.സുധാകരന്, അതൊരു ചെറിയ ചര്‍ച്ചയെന്ന്, വിശദീകരണം തേടി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിനിടെ ഉയര്‍ന്ന പീഡന പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതൃത്വം. പീഡനപരാതി ചെറിയ രീതിയില്‍ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തില്‍ തനിക്ക് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദീകരണം തേടിയതായും അതൊരു ചെറിയ ചര്ച്ചയാണെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം.
പാലക്കാട് ചേര്‍ന്ന ചിന്തിന് ശിബിരിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിതാ നേതാവ് നല്കിയ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പരാതി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം. ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായര്‍ മോശമായി പെരുമാറിയെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."