സഊദി തൊഴിൽ വിസ സ്റ്റാമ്പിങ്ങിന് ബയോമെട്രിക് നടപ്പിലാക്കുന്നത് നീട്ടി
റിയാദ്: തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാനായി വിഎഫ്എസ് കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് നൽകണമെന്ന നിബന്ധന നടപ്പിലാക്കുന്നത് താത്കാലികമായി നീട്ടി വെച്ചു. ബലിപ്പെരുന്നാൾ കഴിയുന്നത് വരെ പുതിയ വ്യവസ്ഥ നടപ്പിലാക്കുകയില്ലെന്നാണ് മുംബൈയിലെ സഊദി കോൺസുലേറ്റ് ഏജൻസികളെ അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതല്‍ പ്രാബല്യത്തിലാവുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന അറിയിപ്പ്. ഇതാണ് ഇപ്പോൾ നീട്ടി വെച്ചിരിക്കുന്നത്.
വിഎഫ് എസ് കേന്ദ്രങ്ങളിൽ തൊഴിൽ വിസ അപേക്ഷകർക്ക് ബയോമെട്രിക് എൻറോൾമെന്റ് നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഈദ് അൽ അദ്ഹ വരെ നീട്ടിവെച്ചതായി മുംബൈയിലെ സഊദി അറേബ്യ കോൺസുലേറ്റ് ജനറൽ ഏജൻസികളെ അറിയിച്ചു. ജൂൺ 28ന് ബലിപെരുന്നാൾ വരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഈ മാസം ആദ്യം മുതല്‍ സഊദിയിലേക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ വിഎഫ്എസ് വഴിയാക്കിയത് തുടരും. സഊദിയിലേക്കുള്ള വിസിറ്റ്, റെസിഡന്റ് വിസ ഇഷ്യു ചെയ്യൽ എന്നിവയെല്ലാം വിഎഫ്എസിലേക്ക് മാറ്റിയിരുന്നു. മാത്രമല്ല, അപേക്ഷകർ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."