ഗണേശോത്സവത്തിന് സംഭാവന നല്കാത്തതിന്റെ പേരില്‍ തൊഴിലാളികളെകൊണ്ട് ഏത്തമിടീച്ചവര്‍ പിടിയില്‍
പൂനെ: ഗണേശോത്സവത്തിന് സംഭാവന നല്കാത്തതിന്റെ പേരില്‍ ബേക്കറി തൊഴിലാളികളെ കൊണ്ട് ഏത്തമിടീച്ചവരെ പൊലിസ് അറസ്റ്റ് ചെയ്തു. പൂനെയിലെ ബോസാരി മേഖലയിലെ ബേക്കറി ജീവനക്കാരെയാണ് സംഭാവന പിരിക്കാനെത്തിയവര്‍ ഏത്തമിടീച്ചത്. ആഗസ്റ്റ് 15 ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് കുറ്റക്കാരായ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭാവന പിരിക്കാനായി ബേക്കറിയിലെത്തിയവര്‍ ജീവനക്കാരോട് 151 രൂപ സംഭാവന നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബേക്കറി ഉടമസ്ഥന്‍ സ്ഥലത്തില്ലെന്നും തങ്ങള്‍ക്ക് ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ ജീവനക്കാരെ ഇവര്‍ അപമാനിക്കുകയും പരസ്യമായി ഏത്തമിടീക്കുകയുമായിരുന്നു.
ബേക്കറി തൊഴിലാളിയായ മുഹമ്മദ് അയ്യുബ് ഖാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുറ്റക്കാരായി കണ്ടെത്തിയ പ്രകാശ് ലാന്റേജ്, ഗണേഷ്, മഹേഷ് മാരേ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."