'അയാള്‍ ഇപ്പോഴും പുറത്താണ്, നാളെ എനിക്ക് നേരെ ആസിഡ് അറ്റാക്ക് വരെ ഉണ്ടായേക്കാം': വീവേഴ്‌സ് വില്ലേജ് ഉടമ ശോഭ വിശ്വനാഥ്
തിരുവനന്തപുരം: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് സുഹൃത്തായിരുന്ന യുവാവും മറ്റൊരാളും ചേര്‍ന്ന് വീവേഴ്‌സ് വില്ലേജ് ഉടമ ശോഭ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒന്നും അറിയില്ലെന്ന് തന്നെയായിരുന്നു ശോഭ വിശ്വനാഥന്‍ അവസാനം വരെ പറഞ്ഞിരുന്നത്. വൈരാഗ്യമുള്ള ആരെങ്കിലും ചെയ്തതായിരിക്കണം എന്ന് തന്നെയായിരുന്നു ശോഭയുടെ സംശയം. ഡിവോഴ്‌സ് കേസ് നടക്കുന്നതിനാല്‍ അതിന്റെ ഭാഗമായി ആരെങ്കിലും ചെയ്തതാവാമെന്നും കരുതിയിരുന്നതായി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശോഭ പറഞ്ഞു.
രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കെ.പി ഹരിദാസിന്റെ മകന്‍ ഹരീഷ് ഹരിദാസാണ് കേസിലെ പ്രതി. ലണ്ടനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹരീഷിന് ചില ക്രിനിനല്‍ മനോഭാവമുണ്ടെന്ന് ശോഭ പറയുന്നു. യുവസംരഭകയായി പ്രവര്‍ത്തിച്ചുവരുന്ന ശോഭയുടെ ജീവിതത്തില്‍ അതിക്രമിച്ച് കടന്ന് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. എന്നാല്‍ അഭ്യര്‍ഥന നിരസിച്ചതില്‍ പ്രതികാരം ചെയ്യുകയായിരുന്നു പിന്നീട്.
'ഹരീഷിന്റെ അച്ഛനോടും ഞാന്‍ നേരില്‍ കണ്ട് സംസാരിച്ചിരുന്നു.വിവാഹത്തിന് താല്‍പര്യമില്ല,എന്നെ ഉപദ്രവിക്കരുതെന്ന് പറയണമെന്ന് ഞാന്‍ ഒരു പ്രാവശ്യം കരഞ്ഞ് പറഞ്ഞിരുന്നു.' ശോഭ പറഞ്ഞു.
ലഹരിവസ്തുക്കള്‍ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ ഏത് മെഡിക്കല്‍ പരിശോധനയ്ക്കും തയ്യാറാണെന്ന് ശോഭ പൊലിസിനെ അറിയിച്ചിരുന്നു.
'ഞാന്‍ തെറ്റ് ചെയ്തില്ല എന്ന ഉറപ്പ് എനിക്കുണ്ട്. എന്തും ചെയ്യാന്‍ പറ്റുന്ന ആള്‍ ഇപ്പോഴും പുറത്തുണ്ട്.നാളെ വേണമെങ്കില്‍ എനിക്ക് നേരെ ആസിഡ് അറ്റാക്ക് ഉണ്ടായേക്കാം,അല്ലെങ്കില്‍ എന്തും എന്റെ വണ്ടിയില്‍ കൊണ്ട് വയ്ക്കാം. എന്തിന് ഇതിനേക്കാള്‍ വലുത് എന്തും ചെയ്യാം, അയാളെ കണ്ടെത്തണം' ശോഭ കൂട്ടിചേര്‍ത്തു.
ഹരീഷ്, സഹായിയായ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ശോഭയുടെ സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചത്.
സ്ഥാപനത്തിലെ ജോലിക്കാരിയുടെ സഹായത്തോടെ വിവേകാണ് കഞ്ചാവ് ഒളിപ്പിച്ചത്. വിവേകിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഹരീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനിയിലാണ്. വിവേക് നേരിട്ട് വന്നാണ് സ്ഥാപനത്തിലെ കഞ്ചാവ് ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ഒളിപ്പിച്ച സ്ഥലം പൊലിസിന് കാണിച്ചുകൊടുത്തത്.
അതേ സമയം കഞ്ചാവ് പാക്കറ്റുകള്‍ക്ക് പുറമേ എന്നെ വ്യക്തിപരമായി നാണം കെടുത്താനായി അനാവശ്യ പാക്കറ്റുകള്‍ ബാത്ത്‌റൂമിനുള്ളില്‍ വയ്ച്ചിരുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ പടച്ചുവിടാനും അയാള്‍ ശ്രമിച്ചു. ശോഭ കൂട്ടിചേര്‍ത്തു.
ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശോഭ വിശ്വനാഥ് നടക്കുന്ന കൈത്തറി സംരഭമായ വീവേഴ്‌സ് വില്ലേജിന്റെ വഴുതക്കാടിനടുത്തുള്ള കടയില്‍ നിന്നും അരക്കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. നാര്‍കോട്ടിക്‌സും മ്യൂസിയം പൊലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."