ഭാവിയെക്കുറിച്ച് ആശങ്ക: കേരളത്തിലെ 60% കോളജ് വിദ്യാര്‍ഥികളും വിഷാദരോഗം അനുഭവിക്കുന്നു- പഠനം
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന കേരളത്തിലെ 60% കോളജ് വിദ്യാര്‍ഥികളും കടുത്ത വിഷാദരോഗത്തിലാണെന്ന് പഠനം. വഴുതക്കോട് ഗവ. കോളജ് ഫോര്‍ വിമണ്‍ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.ജി, പി.ജി പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ ഭാവിയോര്‍ത്ത് ദു:ഖത്തിലാണെന്നും പഠനത്തില്‍ പറയുന്നു.
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന 28.4% വിദ്യാര്‍ഥികളില്‍ ചെറിയ തോതിലുള്ള മാനസിക സമ്മര്‍ദമാണുള്ളത്. 6 ശതമാനം പേര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നു.
ഇതിന്റെ ഫലമായി ഇവര്‍ സ്വയം നശിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു. 22.34% പേര്‍ ജീവിതം അവസാനിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നു. 5.17% പേര്‍ ആത്മഹത്യാശ്രമം നടത്തി. ഏതാണ്ട് 53% പേര്‍ ഏകാന്തത അനുഭവിക്കുകയാണ്.
പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് ഗുരുതരമായ മാനസിക സംഘര്‍ഷത്തിലുള്ളത്. ഇക്കാര്യത്തില്‍ യു.ജി വിദ്യാര്‍ഥികളും പി.ജി വിദ്യാര്‍ഥികളും സമാന അവസ്ഥയിലാണ്. ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് അധികപേര്‍ക്കുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."