അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ ഹിമപാളിയിലെ വിള്ളല്‍ അപകടകരമാം വിധം വര്‍ധിക്കുന്നു
അന്റാര്‍ട്ടിക്കയിലെ തന്നെ ഭീമന്‍ ഹിമപാളികളിലൊന്നായ ലാര്‍സെന്‍ സി യില്‍ ഉണ്ടായിരിക്കുന്ന വിള്ളല്‍ അപകടകരമാം വിധം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുപാളികളിലൊന്നായ ലാന്‍സര്‍ സി യുടെ തകര്‍ച്ച സമുദ്രനിരപ്പ ഭയാനകമാം വിധം വര്‍ധിക്കുന്നതിന് കാരണമാകും.സ്‌കോട്‌ലാന്‍ഡിനേക്കാള്‍ അല്‍പം ചെറുത് എന്നാണ് ലാര്‍സെന്‍ സി യെക്കുറിച്ച് പറയുന്നത്.
ഇപ്പോള്‍ അതിലെ വിള്ളല്‍ ഏകദേശം 130 കിലോമീറ്റര്‍ വ്യാപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. 2011 മുതല്‍ 2015 വരെ മാത്രം 30 കിലോമീറ്റര്‍ നീളത്തിലാണ് വിള്ളല്‍ വ്യാപിച്ചിരിക്കുന്നത്. 2016 മാര്‍ച്ച് വരെ നടത്തിയ നിരീക്ഷണത്തില്‍ വിള്ളല്‍ 22 കിലോമീറ്റര്‍ വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇനിയും വിള്ളലിന്റെ തോത് വര്‍ധിച്ചാല്‍ ലാന്‍സര്‍ എ യക്കും ലാന്‍സര്‍ ബിയ്ക്കും ഉണ്ടായത് പോലൊരു നാശം ലാന്‍സര്‍ സിയ്ക്കും ഉണ്ടാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 1995 ല്‍ ലാന്‍സര്‍ എയും 2002 ല്‍ ല്‍ ലാന്‍സര്‍ ബിയ്ക്കും നാശം സംഭവിച്ചത് ഇതേ പോലൊരു വിള്ളല്‍ രൂപപ്പെട്ടതിനാലാണ്.
വെഡ്ഡല്‍ സീയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തായി സമുദ്രതലത്തില്‍ ഒഴുകി നടക്കുന്ന മഞ്ഞുപാളികളാണ് ലാന്‍ഡര്‍ എ,ബി,സി എന്നിവ ഇതില്‍ ലാന്‍ഡര്‍ എയാണ് ഏറ്റവും ചെറുത് ഏറ്റവും വലുത് ലാന്‍ഡര്‍ സിയും. 350 മീറ്റര്‍ കനമാണ് ലാന്‍ഡര്‍ സിയ്ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."