'ഞാനാരെയും കൊന്നിട്ടില്ല, സിദ്ദിഖും ഷിബിലിയും തമ്മില്‍ വഴക്കുണ്ടായി'; ഫര്‍ഹാന
farhana-says-she-not-committed-the-murder
പാലക്കാട്: താന്‍ ആരെയും കൊന്നിട്ടില്ലെന്ന് സിദ്ദിഖ് കൊലക്കേസിലെ പ്രതി ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഷിബിലിയും സിദ്ദിഖും തമ്മില്‍ വഴക്കുണ്ടായി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്നാണ്. ഷിബിലിക്കും ആഷിക്കിനും ഒപ്പം നിന്നു. ഹണി ട്രാപ് അല്ലെന്നും ഫര്‍ഹാന പറഞ്ഞു. ചെര്‍പ്പുളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഫര്‍ഹാനയുടെ പ്രതികരണം.
കുറ്റകൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫര്‍ഹാനയും മുഹമ്മദ് ഷിബിലിയും കത്തിച്ചതായി പൊലിസ് കണ്ടെത്തി. വസ്ത്രങ്ങള്‍ വാഷിങ്മെഷീനിട്ട് അലക്കാന്‍ മാതാവ് എടുക്കുന്നതിനിടെ ഫര്‍ഹാന അലക്കേണ്ടെന്നും കത്തിക്കണമെന്നും പറഞ്ഞ ശേഷം കത്തിക്കുകയായിരുന്നു.
മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവിലായിരുന്നു പ്രതികളുമായി ആദ്യം തെളിവെടുപ്പ് നടന്നത്. മൃതദേഹം ഉപേക്ഷിച്ചത് എങ്ങനെയാണെന്ന് പ്രതികള്‍ പൊലിസിനോട് വിശദമായി പറഞ്ഞു.
നേരത്തെ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ രണ്ട് എ.ടി.എം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, വസ്ത്രത്തിന്റെ ഭാഗം, ശരീരം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ എന്നിവ പെരിന്തല്‍മണ്ണ ചിരട്ടമലയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."