കാനഡ കുടിയേറ്റം ഇനി കൂടുതല്‍ എളുപ്പമാകും: വര്‍ക്ക് പെര്‍മിറ്റ് എളുപ്പത്തില്‍ നേടാം
കാനഡ കുടിയേറ്റം ഇനി കൂടുതല്‍ എളുപ്പമാകും: വര്‍ക്ക് പെര്‍മിറ്റ് എളുപ്പത്തില്‍ നേടാം
കാനഡ നേരിടുന്ന തൊഴില്‍ക്ഷാമം പരിഹരിക്കാനും മറ്റുമായി രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് കുടുംബത്തെ കാനഡയിലേക്ക് കൊണ്ടുവരുന്നത് എളുപ്പമാക്കാനായി വിവിധ പദ്ധതികളാണ് അടുത്തിടെയായി ഫെഡറല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ നടപടികള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി സീന്‍ ഫ്രേസറാണ് വെള്ളിയാഴ്ച, വേഗത്തിലുള്ള താത്കാലിക റസിഡന്റ് വിസ (ടിആര്‍വി) പ്രോസസ്സിംഗും കൂടുതല്‍ പരിഗണനയുള്ള അപേക്ഷാ നടപടികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ആളുകള്‍ക്ക് നാട്ടിലുള്ള കുടുംബത്തെ എളുപ്പത്തില്‍ കാനഡയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.
ദമ്പതിമാരായ അപേക്ഷകര്‍ക്ക് വേഗത്തിലുള്ള താല്‍ക്കാലിക റസിഡന്റ് വിസ (ടിആര്‍വി) പ്രോസസ്സിങ് സമയം, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും ഫാമിലി ക്ലാസ് അപേക്ഷകര്‍ക്കും ഒരു പുതിയ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവയാണ് കാനഡ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം അപേക്ഷകളില്‍ ഭൂരിഭാഗവും 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കപ്പെടും, കൂടാതെ അപേക്ഷകര്‍ക്ക് അവരുടെ ജീവിത പങ്കാളികളും ആശ്രിതരും എന്ന നിലയില്‍ അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികളില്‍ നിന്ന് പ്രയോജനം ലഭിക്കും. ഈ പുതിയ സംവിധാനം ഉപയോഗിച്ച് നിരവധി അപേക്ഷകള്‍ ഇതിനകം അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 93 ശതമാനം പേരുടേയും അപേക്ഷ പരിഗണിച്ചു,' ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കാനഡയില്‍ സ്‌പോണ്‍സറോടൊപ്പം താമസിക്കുകയും താല്‍ക്കാലിക റസിഡന്റ് സ്റ്റാറ്റസ് ഉള്ളവരുമായ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും അവരുടെ ആശ്രിതരായ കുട്ടികള്‍ക്കും കാനഡ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ഓഗസ്റ്റ് 1 നും 2023 അവസാനത്തിനും ഇടയില്‍ കാലഹരണപ്പെടുന്ന മറ്റ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍ക്കൊപ്പം പങ്കാളികളായ അപേക്ഷകര്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റ് 18 മാസത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്നും ഫ്രേസര്‍ പ്രഖ്യാപിച്ചു.
രണ്ട് തരത്തിലുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് കാനഡ നല്‍കുന്നത്. ആദ്യത്തേത് ക്ലോസ്ഡ് വര്‍ക്ക് പെര്‍മിറ്റാണ്, രണ്ടാമത്തേത് ക്ലോസ്ഡ് വര്‍ക്ക് പെര്‍മിറ്റ്. ക്ലോസ്ഡ് വര്‍ക്ക് പെര്‍മിറ്റ് എന്നത് ഒരു തൊഴിലുടമയ്ക്ക് വേണ്ടി മാത്രം ജോലി ചെയ്യാന്‍ നിങ്ങളെ അനുവദിക്കുമ്പോള്‍ രണ്ടാമത്തെ തരത്തിലുള്ള വര്‍ക്ക് പെര്‍മിറ്റ് അര്‍ത്ഥമാക്കുന്നത് ഇഷ്ടമുള്ള തൊഴിലുടമയെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവും എന്നുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."