വാട്സ്ആപില് തെറിവിളി; അഡ്മിന് കോടതികയറി
ദമാം: വാട്സ് ആപ് ഗ്രൂപ്പ് അംഗങ്ങള്‍ തമ്മിലെ തെറിവിളിയെ തുടര്‍ന്നു കേസ് കോടതിയില്‍. സാക്ഷിമൊഴി നല്കാന് ഒടുവില്‍ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനും കോടതികയറി. സഊദി അറേബ്യയിലെ തലസ്ഥാനഗരിക്കു സമീപമാണു സംഭവം. കേസ് രമ്യമായി പരിഹരിക്കുന്നതിനു ജഡ്ജി കക്ഷികള്‍ക്ക് അവസരവും നല്കി.
ഒരാള്‍ മറ്റൊരാളുടെ കുടുംബത്തിനെ തെറിവിളിച്ചതാണ് കേസിനാധാരം. സഊദി പൗരനാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഗ്രൂപ്പ് അംഗങ്ങളുടെ ചാറ്റിങ് കോപ്പി ഡിലീറ്റ് ആയിപ്പോയെന്ന് അഡ്മിന് കോടതിയെ അറിയിച്ചു. കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുടുംബത്തെ കളിയാക്കാന്‍ ഇടയാക്കിയതെന്നും അഡ്മിന് കോടതിയെ ബോധിപ്പിച്ചു. അവസാനം രമ്യമായി പരിഹരിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസ് പിന്നീട് കോടതി വിളിക്കും. ആറുമാസത്തിനിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഏതാനും കേസുകള്‍ സഊദിയില്‍ കോടതിയില്‍ എത്തിയിരുന്നു. ഏതാനും കേസുകള്‍ക്ക് കോടതിശിക്ഷയും വിധിച്ചിട്ടുണ്ട്. ഈ വര്‍ഷം 20 കേസുകളാണ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന് ബ്യൂറോക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."