വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണം; ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലാ പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷകള്‍ ഓണ്‍ലൈനാക്കുകയോ, ഓഫ്ലൈന് പരീക്ഷകള്‍ നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാതെയാണ് പരീക്ഷാ നടത്തിപ്പിനുള്ള നടപടികള്‍ സര്‍വകലാശാലകള്‍ സ്വീകരിച്ചിരിക്കുന്നത്.
കേരളയുടെ അവസാന സെമസ്റ്റര്‍ യു.ജി, പി.ജി, എല്‍.എല്‍.ബി, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദം, സാങ്കേതിക സര്‍വകലാശാല, കാലിക്കറ്റ് അവസാന സെമസ്റ്റര്‍ ബിരുദപരീക്ഷകളാണ് ഇന്നു തുടങ്ങുന്നത്.പരീക്ഷയെഴുതുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് വാക്സിന് ലഭിക്കാത്തതും കൊവിഡ് വ്യാപനവുമൊക്കെ പരിഗണിച്ച് പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കുകയോ മാറ്റിവയ്ക്കുകയോ വേണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ചിരുന്നു.
ഇതര സംസ്ഥാന വിദ്യാര്‍ഥികളും പ്രതിസന്ധിയിലായിട്ടുണ്ട്. ജമ്മുകശ്മിര്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.
പരീക്ഷകള്‍ നീട്ടിവച്ച് അക്കാദമിക് വര്‍ഷം അനിശ്ചിതത്വത്തിലാക്കാന്‍ കഴിയില്ലെന്നതാണ് സര്‍വകലാശാലകളുടെ നിലപാട്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍വകലാശാലകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."