എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന 250 തോളം ഒഴിവുകളിലേക്ക് 27 ന് കൂടിക്കാഴ്ച്ച
പാലക്കാട്: ജില്ലയിലെ വിവിധ പ്രമുഖസ്വകാര്യസ്ഥാപനങ്ങളില് നിലവിലുളള 250 തോളം ഒഴിവുകളിലേക്ക് ജില്ല എംപ്ലോയ്മെന്റ് എക്സ്ഞ്ചിനു കീഴിലുളള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കൂടിക്കാഴ്ച്ച നടത്തുന്നു. ബി.കോം യോഗ്യതയുളള 20 നും 30നും മധ്യേ പ്രായമുളളവര്‍ക്ക് അക്കൗണ്ട്സ് ട്രെയ്നി, 20നും 25 നും മധ്യേ പ്രായമുളളവര്‍ക്ക് സ്റ്റുഡന്‍സ് (സി.എ) ഫോം, ബി.കോം, എം.കോം യോഗ്യതയുളള 35 വരെ പ്രായമുളളവര്‍ക്ക് അക്കൗണ്ടന്റ്, പ്ലസ്ടു യോഗ്യതയുളള 18 നും 28 നും മധ്യേ പ്രായമുളള ഓഫിസ്ബോയുടെ ഒഴിവിലേക്കുമുളള കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഓഫിസ്ബോയ് ഒഴിവിന് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യ യോഗ്യതയാണ്.
റിസപ്ഷനിസ്റ്റ് ഒഴിവിലേക്ക് 25 നും 30 നുമിടയില്‍ പ്രായമുളള ബിരുദധാരികളായ വനിതകളെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യ യോഗ്യതയായി പരിഗണിച്ച് തിരഞ്ഞെടുക്കും. ഫാര്‍മസിസ്റ്റ് ഒഴിവിന് 25 നും 30 നുമിടയില്‍ പ്രായമുളള ബി.ഫാമുകാര്ക്കാണ് അവസരം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യയോഗ്യതയാണ്. ബി.എസ്.സി യോഗ്യതയുളള 25 നും 30 നുമിടയില്‍ പ്രായമുളള വനിതകളെ നഴ്സ് ഒഴിവിലേക്ക് പരിഗണിക്കും. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യ യോഗ്യതയാണ്. ഇതേ യോഗ്യതയുളള 20 നും 25നുമിടയില്‍ പ്രായമുളള പുരുഷന്മാരെ നഴ്സിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് പരിഗണിക്കും. ഡിഗ്രി യോഗ്യതയുളള 30 നും 40 നുമിടയില്‍ പ്രായപരിധിയുളള വനിതകളെ മൂന്ന ്വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം യോഗ്യതയായി പരിഗണിച്ചുകൊണ്ട് അഡ്മിന് ഓഫിസര്‍ ഒഴിവിലേക്ക് തിരഞ്ഞെടുക്കും.
20-25നുമിടയില്‍ പ്രായമുളള പ്ലസ്ടുക്കാരെ സെയില്‍സ ്അസിസ്റ്റന്റ്ഒഴിവിലേക്ക് തിരഞ്ഞെടുക്കും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. 25 നും30 നുമിടയില്‍ പ്രായമുള്ള ലാബ്ടെക്നീഷ്യന്‍ കോഴ്സ് (സി.എല്‍.ടിഎം.എല്‍.ടി) വിജയിച്ച വനിതകളെ ലാബ്ടെക്നീഷ്യനായി തിരഞ്ഞെടുക്കും. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഇതേ പ്രായപരിധിയിലുളള പ്ലസ്ടുക്കാരെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യ യോഗ്യതയായി പരിഗണിച്ച് ഡ്രൈവര്‍ തസ്തികയിലേക്ക് പരിഗണിക്കും. താല്പര്യമുളള യോഗ്യരായവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരുഐ.ഡി പ്രൂഫിന്റെ കോപ്പിയും സഹിതം ഓഗസ്റ്റ്27ന് രാവിലെ10 -ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ 250 രൂപ അടച്ച് രജിസ്ട്രേഷന് നിര്‍വ്വഹിക്കണം. ഫോണ്‍: 04912505435, 9072427777,7293090170.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."