കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്ജുന് ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കി കൊച്ചിയില്‍ കസ്റ്റംസ് ഓഫിസില്‍ ഹാജരായി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കസ്റ്റംസ് നോട്ടില്‍ നല്‍കിയിരുന്നു. അഭിഭാഷകനോടൊപ്പമാണ് അര്ജുന് ഹാജരായത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം അര്ജുന് ആയങ്കി ഒളിവിലായിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകുമോ എന്ന സംശയം നിലനില്‍ക്കെയാണ് അഭിഭാഷകനൊപ്പം അര്ജുന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിയത്.
രാമനാട്ടുകരയില്‍ അഞ്ച് പേര് കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്ജുന് ആയങ്കിയിലേക്കും എത്തിയത്.
സ്വര്‍ണവുമായി വരുമ്പോള്‍ താന്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമെന്ന് അര്ജുന് അറിയിച്ചിരുന്നതായി പിടിയിലായ ഷെഫീഖ് കസ്റ്റംസന് മൊഴി നല്‍കിയിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ഉടനെ ഷര്‍ട്ട് മാറ്റി വരാനും അര്ജ്ജുന് ആയങ്കി ആവശ്യപ്പെട്ടെന്നും ഷെഫീഖ് മൊഴി നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അര്‍ജ്ജുനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."