മഴക്കാലത്തും പച്ചക്കറി വിളയും സമൃദ്ധമായി
സംസ്ഥാനത്ത് ഏറ്റവും നന്നായി പച്ചക്കറി വിളവു ലഭിക്കുന്ന കാലമാണ് മഴക്കാലം. എന്നാല്‍ മഴക്കാലത്ത് കൃഷി ചെയ്യാനുള്ള പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.
കേരളത്തിലെ മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്താന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ മഴക്കാലത്ത് തീരെ കുറവായിരിക്കും.
മഴ ശക്തമാവും മുമ്പാണ് വെണ്ട വിത്ത് നടേണ്ടത്. ചെടികള്‍ വളരുന്നതോടെ ചെറിയ തോതില്‍ നനയ്ക്കണം. മഴ തുടങ്ങുന്നതോടെ ചെടികള്‍ തഴച്ചുവളാരാന്‍ തുടങ്ങും. നട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെറിയ തോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവു നല്‍കുന്ന കൃഷിയാണ് വെണ്ടക്കൃഷി.
വെണ്ട കഴിഞ്ഞാല്‍ മുളകാണ് മഴക്കാല കൃഷിയിലെ പ്രധാനി. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് മുളക് മികച്ച വിളവു നല്‍കും. നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്.
വഴുതിനയാണ് മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി. വിപണിയില്‍ ലഭ്യമായ നിരവധി ഇനം വിത്തുകള്‍ക്കു പുറമേ ധാരാളം നാടന്‍ വഴുതിന ഇനങ്ങളും വീടുകളില്‍ കൃഷി ചെയ്തുവരുന്നു.
നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."