കരുണാമെഡിക്കല്‍ കോളജ് വിദ്യാര്‍ഥി പ്രശ്നം :എസ്.എഫ്.ഐ മാര്‍ച്ച് നടത്തി
വണ്ടിത്താവളം: കരുണാമെഡിക്കല്‍ കോളജിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. മെഡിക്കല്‍കോളജിലെ വിദ്യാര്‍ഥികളെ സെക്യൂരിറ്റി ജീവനക്കാര്‍ മര്ദിച്ചതിനെതിരേയും, മാനേജ്മെന്റിലെ ചില വ്യക്തികള്‍ വിദ്യാര്ഥികള്ക്കെതിരേ പ്രതികാരത്തോടെ പെരുമാറുന്നതിനെതിരേയും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മൂന്നു ദിവസമായി നടത്തിവരുന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുണാ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്.
കോളജിനകത്ത് ഗുണ്ടകളെ ഉപയോഗിച്ച് വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന പ്രവണത ഇല്ലാതാക്കണമെന്നും ഗുണ്ടകള്‍ക്ക് സെക്യൂരിറ്റി ജോലി നല്കി വിദ്യാര്‍ഥികളെ ഭീഷണിപെടുത്തിയും മര്‍ദിച്ചും മാനേജ്മെന്റ് കാണിക്കുന്ന ക്രുരതകള്‍ നിര്‍ത്തിയില്ലെങ്കില്‍ സമരം സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സി.പി.എം ഏരിയാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശിക്കുന്ന സൗകര്യങ്ങളൊന്നും വിദ്യര്‍ഥികള്‍ക്ക് നല്‍കാതെ വിദ്യര്‍ഥികളെ പ്രയാസപെടുത്തുന്ന അധികൃതര്‍ക്കെതിരേ സമരങ്ങള്‍ വീണ്ടും ഉണ്ടാകുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കോളജ് മാനേജ്മെന്റ് മുന്നോട്ടു വന്നില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കിഷോര്‍ അധ്യക്ഷനായി. ആര്. ജയദേവന് മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."