ഡിജിറ്റല്‍ വാര്‍ത്തകള്‍ക്കും നിയന്ത്രണം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബില്ല് ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. നിലവിലെ നിയമം ഭേദഗതി ചെയ്താണ് ബില്ല് അവതരിപ്പിക്കുക. ഇത് നിയമമാകുന്നതോടെ നിയമലംഘകര്‍ക്കെതിരേ കേസെടുക്കാനാവും.
ഇതാദ്യമായാണ് ഡിജിറ്റല്‍ മാധ്യമങ്ങളെ (ഇന്റര്‍നെറ്റ്, മൊബൈല്‍, കംപ്യൂട്ടര്‍ തുടങ്ങിയവയിലൂടെ അയക്കുന്ന വിഡിയോ, ഓഡിയോ, ഗ്രാഫിക്‌സ് എന്നിവ) നിയന്ത്രിക്കാനുള്ള ബില്ല് വരുന്നത്. നിലവിലെ രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്‍ഡ് പിരിയോഡിക്കല്‍സ് ബില്ല് ഭേദഗതി ചെയ്യാനുള്ള നടപടി ആരംഭിച്ചു.
ഇലക്ട്രോണിക് മാധ്യമ വാര്‍ത്തകളാണ് നിയമ പരിധിയില്‍ വരുക. നിയമമാകുന്നതോടെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ 90 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന് അപേക്ഷിക്കണം. പ്രസ് രജിസ്ട്രാര്‍ ജനറലാണ് ലൈസന്‍സ് നല്‍കുക. ലംഘനം നടന്നാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും പിഴ ചുമത്താനും രജിസ്ട്രാര്‍ ജനറലിന് അധികാരമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."