മോദിയെ കുടുക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചനയ്ക്ക് നിര്‍ദ്ദേശിച്ചു; ടീസ്റ്റയ്ക്ക് 30 ലക്ഷം നല്‍കിയെന്ന് അന്വേഷണസംഘം
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം. സാമൂഹികപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദ് ഗൂഢാലോചനയുടെ ഭാഗമായെന്നും അഹമ്മദ് പട്ടേല്‍ മുപ്പത് ലക്ഷം രൂപ ടീസ്റ്റയ്ക്ക് എത്തിച്ചുനല്‍കിയെന്നും അന്വേഷണസംഘം പറഞ്ഞു.
ടീസ്റ്റയുടെ ജാമ്യഹരജിയെ കോടതിയില്‍ എതിര്‍ക്കുമ്പോഴാണ് ഗുജറാത്ത് പൊലിസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അടുത്തിടെ ടീസ്റ്റയെയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍.ബി.ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തിരുന്നു.
ഗോധ്ര കലാപാനന്തരം ടീസ്റ്റ 30 ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് സാക്ഷിമൊഴി ഉദ്ധരിച്ച് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ജാവേദ് അക്തര്‍, ശബാന ആസ്മി എന്നിവരെ രാജ്യസഭാംഗമാക്കിയപ്പോള്‍ തന്നെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് തീസ്ത ചോദിച്ചതായി സാക്ഷിമൊഴിയെ ഉദ്ധരിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്കു കഴിഞ്ഞ മാസം സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, വ്യാജ തെളിവ് ഉണ്ടാക്കല്‍ തുടങ്ങി ഐബിസി 468, 194 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."