HOME
DETAILS
MAL
സംവിധായകന്‍ കെ.പി കുമാരന് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം
backup
July 16 2022 | 07:07 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ.പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം അടുത്ത മാസം മൂന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. പി.ജയചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ദ റോക്ക് എന്ന ലഘുചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ് കെ.പി.കുമാരന്‍. 1936-ല്‍ തലശ്ശേരിയില്‍ ജനിച്ചു. സ്വയംവരത്തിന്റെ സഹതിരക്കഥാ രചയിതാവാണ്. അതിഥി, തോറ്റം, രുക്മിണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുള്ളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്‌പെഷ്യല്‍ ജൂറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."