HOME
DETAILS

കയര്‍ തൊഴിലാളിക്ക് 250 ദിവസത്തെ തൊഴില്‍ ഉറപ്പാക്കും: മന്ത്രി തോമസ് ഐസക്

  
backup
August 23 2016 | 18:08 PM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-250-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8


ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതി പോലെ കയര്‍മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 250 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്ന വിധം കയര്‍വ്യവസായത്തെ പുനഃസംഘടിപ്പിക്കുമെന്ന് ധന-കയര്‍ ഡോ. ടി.എം തോമസ് ഐസക്. കയര്‍ പിരിക്കുന്നവര്‍ക്കും നെയ്യുന്നവര്‍ക്കും കൂലി ഉറപ്പാക്കുന്നതോടൊപ്പം  തൊഴിലും ഉറപ്പാക്കും.
കയര്‍ തൊഴിലാളികളുടെ  വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന്റെയും സംഘങ്ങള്‍ക്കുള്ള ആനുകൂല്യ വിതരണത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ എസ്.ഡി.വി സ്‌കൂള്‍ സെന്റീനറി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംഘങ്ങളില്‍ കയര്‍ പിരിച്ചാല്‍ അത് സംഭരിക്കാനുള്ള ചുമതല കയര്‍ഫെഡിന് നല്‍കും. 300 രൂപ കൂലി ഉള്‍പ്പെടുന്ന വിലയ്ക്ക് അവര്‍ കയര്‍ സംഭരിക്കും. കയര്‍ കോര്‍പ്പറേഷന്‍ വഴി കയര്‍ ചെറുകിട ഉത്പ്പാദകര്‍ക്ക് നല്‍കും. നാട്ടിലെ തൊഴില്‍ ആവശ്യം പരിഗണിച്ച് കയര്‍കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കും. വിറ്റുപോകാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് റിബേറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഈ ഓണത്തിന് കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് നല്‍കുന്നുണ്ട്.  
നടപ്പ് വര്‍ഷം മാത്രം കയര്‍വ്യവസായത്തിന് 250 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പ്രായോഗികമായ ബദല്‍ രൂപവത്കരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലാളികളെ സംരക്ഷിച്ച് വ്യവസായത്തെ നിലനിര്‍ത്തും. മികച്ച കയര്‍ ഉത്പന്നങ്ങള്‍ ചെലവ് കുറച്ച്, യന്ത്രം ആവശ്യമെങ്കില്‍ ഉപയോഗിച്ച് നിര്‍മ്മിക്കും.  മൂന്നു നാലുമാസത്തിനുള്ളില്‍ കയര്‍ സംഘങ്ങളെ പുനഃസംഘടിപ്പിക്കും. നിലവില്‍ തകര്‍ച്ചയിലായ സംഘങ്ങളെ പൂട്ടുകയല്ല, സംയോജിപ്പിക്കുകയാണ് ചെയ്യുക. വൈവിധ്യമാര്‍ന്ന പുതിയ കയര്‍ ഉല്‍പ്പന്നങ്ങളാണ് കയര്‍മേഖലയുടെ സാധ്യത. മാറി ചിന്തിക്കലും ആധുനികീകരണവുമാണ്  ഇപ്പോള്‍ ആവശ്യമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തില്‍ കയറിന് ഇപ്പോള്‍ വിപണിയില്‍ മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. കയര്‍തൊഴിലാളികള്‍ക്കൊപ്പം വര്‍ഗ ബഹുജനങ്ങളും ഈ മേഖലയുടെ സംരക്ഷണത്തിന് മുന്നിട്ടിറങ്ങണം.
പരമ്പരാഗത വ്യവസായത്തെ നിലനിര്‍ത്തുന്നതില്‍ എല്ലാവരും പങ്കുവഹിക്കണം. 24 മുതല്‍ ആവശ്യപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ വീട്ടില്‍ വിതരണം ചെയ്തുതുടങ്ങുമെന്നും മന്ത്രി  വ്യക്തമാക്കി. കയര്‍ അപ്പക്‌സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി. കയര്‍ കോര്‍പ്പറേഷന്റെ ഓണക്കാലവില്‍പ്പനയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  
കയര്‍ഫെഡിന്റെ ഓണക്കാല പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍  നിര്‍വ്വഹിച്ചു. കയര്‍ വികസന ഡയറക്ടര്‍ എന്‍ പത്മകുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, കയര്‍ മെഷിനറി മാനുഫാക്ച്വറിങ് യൂനിറ്റ് ചെയര്‍മാന്‍ കെ പ്രസാദ്, ഫോം മാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ കെ.ആര്‍ ഭഗീരഥന്‍, കെ.കെ ഗണേഷ്, രാഷ്ട്രീയ-തൊഴിലാളി സംഘടനാ നേതാക്കളായ സജി ചെറിയാന്‍, വി.എസ് മണി, പി.വി സത്യനേശന്‍, എന്‍ ഹരിദാസ്,  കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ സായികുമാര്‍, കയര്‍ പ്രോജക്ട ്ഓഫീസര്‍ കെ.എം ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago