അനിശ്ചിതത്വം നീങ്ങി; അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു
അനിശ്ചിതത്വം നീങ്ങി; അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു
കമ്പം: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ചു പിടികൂടിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് കാട്ടില്‍ തുറന്നുവിട്ടു. തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലാണ് ഇന്നലെ രാത്രിയോടെ അരിക്കൊമ്പനെ തുറന്നുവിട്ടത്. ആനയെ തുറന്നുവിട്ടതായി തമിഴ്‌നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു.
അരിക്കൊമ്പനെ ഇന്നലെ കാട്ടില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി തന്നെ കാട്ടില്‍ തുറന്നുവിട്ടത്.
ആനയെ കാട്ടില്‍ തുറന്നുവിടുന്നതിനെതിരെ തേനി സ്വദേശി സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി വനം വകുപ്പിന്റെ വിശദീകരണത്തെ തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയില്‍ വനത്തില്‍ തുറന്നുവിടാന്‍ കഴിയില്ലെന്നുമാണ് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ കമ്പത്തുനിന്നാണ് അരിക്കൊമ്പനെ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. ഇതിനു ശേഷം 18 മണിക്കൂറുകളോളം സഞ്ചരിച്ചാണ് മണിമുത്തരു വനമേഖലയിലെത്തിയത്.
അതേസമയം, ആനയെ തുറന്നുവിടുന്നതിനെതിരെ എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹരജി ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."