മഴയെത്തും മുന്‍പേ… കാറില്‍ ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പണി കിട്ടും
കാറില്‍ ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പണി കിട്ടും
കാലവര്‍ഷം അടുത്തെത്തി കഴിഞ്ഞു. അതിന് മുന്‍പേ ചില മുന്നൊരുക്കങ്ങള്‍ നടത്തുന്ന കൂട്ടത്തില്‍ നിങ്ങളുടെ കാറിനേയും ഒന്ന് പരിഗണിച്ചോളൂ.. ഇല്ലെങ്കില്‍ ഉറപ്പായും പണികിട്ടും. ഇതുവരെ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയും റോഡ് സാഹചര്യങ്ങളുമാണ് ഇനിയുള്ളത് എന്നതിനാല്‍ തന്നെ കാര്‍ സര്‍വ്വീസ് ചെയ്യുകയും ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
പഴയ ടയറുകള്‍ മഴക്കാലത്ത് വലിയ അപകടങ്ങള്‍ ഉണ്ടാക്കും. വേനല്‍ക്കാലത്ത്, ഉയര്‍ന്ന താപനില കാരണം ടയറുകള്‍ക്ക് അധിക തേയ്മാനം സംഭവിച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ മഴക്കാലത്തിന് മുമ്പ് ടയര്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അവ മാറ്റേണ്ടതുണ്ട്.
മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ട വരുന്നവയാണ് വൈപ്പറുകള്‍. ചൂട് കാരണം വൈപ്പര്‍ ബ്ലേഡുകളിലെ റബ്ബര്‍ കട്ടിയുള്ളതായിട്ടുണ്ടാകും. ഇത്തരം അവസരങ്ങളില്‍ ബ്ലേഡ് മാറേണ്ടത് അത്യാവശ്യമാണ്. വൈപ്പര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പെട്ടെന്നുള്ള ശക്തമായ മഴയില്‍ റോഡ് കാണാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും അപകടങ്ങള്‍ നടക്കുകയും ചെയ്യും. അതുകൊണ്ട് വൈപ്പര്‍ ബ്ലേഡുകള്‍ മാറാനും വാഷര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനും ശ്രദ്ധിക്കുക.
മഴക്കാലത്ത് ബ്രേക്കുകളുടെ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കണം. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബ്രേക്കുകള്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ പാഡുകള്‍ മാറ്റിയിടുകയും ചെയ്യണം. വേനലായാലും മഴയായാലും കാറിന്റെ ബ്രേക്ക് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ട്രാക്ഷന്‍ കുറയുന്നതിനാല്‍ മഴക്കാലത്തിന് മുമ്പ് ബ്രേക്കുകള്‍ക്ക് പരിശോധിച്ച് ബ്രേക്ക് പാഡുകളും ബ്രേക്ക് റോട്ടറുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കുക, ആവശ്യമെങ്കില്‍ ഇവ മാറ്റുക.
പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ മഴയത്ത് പോകുന്നതിന് മുമ്പ് വാഹനത്തില്‍ ചോര്‍ച്ചയോ തുരുമ്പോ ഇല്ലെന്ന് ഉറപ്പാക്കുന്നത് നല്ലതായിരിക്കും. ഇത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ പ്രശ്‌നം പരിഹരിച്ച ശേഷം വാഹനം ഉപയോഗിക്കുക. ചെറിയ തുരുമ്പാണ് ഉള്ളതെങ്കില്‍ പോലും അത് മാറ്റി പെയിന്റ് ചെയ്യുക, മഴക്കാലത്ത് തുരുമ്പ് വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."