യു.കെയില്‍ സ്ഥിര താമസം ലഭിക്കാന്‍ എട്ട് വര്‍ഷം കാത്തിരിക്കണം; മലയാളികള്‍ക്കടക്കം തിരിച്ചടി
wait eight years to get permanent residence in UK
തൊഴില്‍ നേടിയെടുത്ത് സെറ്റിലാവാനായി മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ശ്രമം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് യു.കെ.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നയിടം എന്ന കാരണം കൊണ്ട് തന്നെ കുടിയേറാനായി യു.കെ തെരെഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ യു.കെയിലേക്ക് സെറ്റില്‍ ആകാമെന്ന പലരുടെയും മോഹങ്ങള്‍ അസ്ഥാനത്താകുന്ന വാര്‍ത്തകളാണ് രാജ്യത്ത് നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്. കുടിയേറ്റം നിയന്ത്രിക്കുക എന്ന പദ്ധതിയുടെ ഭാഗമായി ഇനി മുതല്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നവര്‍ക്ക് പൗരത്വത്തിനായി അഞ്ച് വര്‍ഷത്തിന് പകരം എട്ട് വര്‍ഷം കാത്തിരിക്കേണ്ടതുണ്ട്. ഈ നിയമം നിലവില്‍ വരുന്നതോടെ യൂറോപ്പ് സ്വപ്‌നം കാണുന്നവര്‍ യു.കെയെ ഒഴിവാക്കി മറ്റു രാജ്യങ്ങളെ തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായുളള വഴിയായി കണ്ടെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പോസ്റ്റ് സ്റ്റഡി വിസ, ആശ്രിത വിസ എന്നിവയില്‍ നിയമം കടുപ്പിച്ച ശേഷമാണ് യു.കെ പൗരത്വം ലഭിക്കുന്നതിനുളള കാലാവധിയിലും കര്‍ശന നിയമങ്ങള്‍ കൊണ്ട് വരുന്നത്. 2025 ജനുവരിയില്‍ പൊതുതിരെഞ്ഞെടുപ്പ് കൂടി എത്തുന്ന സാഹചര്യത്തില്‍ കുടിയേറ്റ സജീവ ചര്‍ച്ചാവിഷയമായി നിലനിര്‍ത്താനാണ് രാജ്യത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം താത്പര്യമെന്നും രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. പൗരത്വത്തിനുളള കാലാവധി നീട്ടുന്നതോടെ രാജ്യത്തേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടേയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകും.
എന്നാല്‍ ബ്രിട്ടണ്‍ കടുത്ത കുടിയേറ്റ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍ ഓസ്‌ട്രേലിയ, കാനഡ മുതലായ രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കി തൊഴില്‍ ശക്തിയെ രാജ്യത്തേക്ക് എത്തിക്കാനുളള ശ്രമങ്ങള്‍ നടത്തുകയാണ്. കൂടാതെ നഴ്‌സിങ് മുതലായ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷനുകളില്‍ ഉളളവര്‍ക്ക് ഗോള്‍ഡന്‍ വിസ, പൗരത്വം പോലുളള ആനുകൂല്യങ്ങള്‍ നല്‍കാന്‍ യു.എ.ഇയെപ്പോലുളള അറബ് രാജ്യങ്ങള്‍ ശ്രമം നടത്തുന്നുണ്ട്.
അതേസമയം കുടിയേറ്റ നിയമങ്ങളും പൗരത്വ നിയമങ്ങളും കടുപ്പിക്കുക വഴി രാജ്യത്തേക്കുളള വിദേശികളുടെ കടന്നു വരവിന് ഒരു വിധത്തില്‍ കടിഞ്ഞാണിടാന്‍ യു.കെക്ക് സാധിക്കുമെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ ആവശ്യം വേണ്ട പ്രൊഫഷണലുകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇത്തരം നിയമങ്ങള്‍ കാരണമാകുമോ എന്ന ആശങ്ക രാജ്യത്തെ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
Content Highlights:wait eight years to get permanent residence in UK
യു.കെയില്‍ സ്ഥിര താമസം ലഭിക്കാന്‍ എട്ട് വര്‍ഷം കാത്തിരിക്കണം; മലയാളികള്‍ക്കടക്കം തിരിച്ചടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."