HOME
DETAILS

വിമര്‍ശനങ്ങള്‍ക്കുപിന്നാലെ സ്‌കൂളുകളുടെ പ്രവൃത്തിദിവസം ചുരുക്കി സര്‍ക്കാര്‍

  
backup
June 07, 2023 | 12:35 PM

schools-act-after-criticism-govt-shortens-the-day-new

വിമര്‍ശനങ്ങള്‍ക്കുപിന്നാലെ സ്‌കൂളുകളുടെ പ്രവൃത്തിദിവസം ചുരുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സ്‌കൂളുകളുടെ പ്രവൃത്തി ദിവസം 210ല്‍ നിന്ന് 205 ആക്കി ചുരുക്കി. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.
മധ്യവേനലവധി ഏപ്രില്‍ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാര്‍ച്ച് 31ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക. ഏപ്രില്‍ ഒന്നുമുതല്‍ ആഞ്ചുവരെയുള്ള തീയതികള്‍ വേനല്‍ക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങള്‍ക്ക് മാറ്റമില്ല. യോഗത്തില്‍ അധ്യാപക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 210 സ്‌കൂള്‍ പഠന ദിവസങ്ങള്‍ എന്നത് 205 പഠനദിവസങ്ങളാക്കി നിജപ്പെടുത്തിയത്.

2023-24 അക്കാദമിക വര്‍ഷത്തെ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി. മുഴുവന്‍ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ല. അദ്ധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയില്‍ 5 പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ 5 ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

202223 അക്കാദമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകള്‍ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങള്‍ ആണ് 2022-23 അക്കാദമിക വര്‍ഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  9 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  9 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  9 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  9 days ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  9 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  9 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  9 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  9 days ago