HOME
DETAILS

പകൽ ടൈൽ പണി, രാത്രി മോഷണം; മലപ്പുറത്ത് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

  
March 04, 2026 | 3:18 PM

serial thieves targeting construction sites arrested in malappuram 22 houses robbed

നിലമ്പൂർ: മലപ്പുറം ജില്ലയിലെ അമരമ്പലത്തും പരിസരങ്ങളിലും നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘത്തെ പൊലിസ് പിടികൂടി. ചുള്ളിയോട് സ്വദേശികളായ ഒടുക്കൻ ജിത്തു (28), നറുക്കിൽ ശ്രീജിത്ത് (28) എന്നിവരെയാണ് പൂക്കോട്ടുപാടം പൊലിസ് പിടികൂടിയത്.

പ്രതികളിൽ ഒരാൾ ടൈൽസ് പണിക്കാരനാണ്. ജോലിക്ക് പോകുന്ന വീടുകൾ മുൻകൂട്ടി കണ്ട് വെച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നത്. വയറിംഗും സീലിംഗ് ജോലികളും പൂർത്തിയായ വീടുകളാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പ്രതികൾ സീലിംഗ് പൊളിച്ച് വയറുകൾ വലിച്ചെടുത്തിരുന്നതിനാൽ, വീട്ടുടമകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമായിരുന്നു സംഭവിച്ചിരുന്നത്.

മലപ്പുറം ജില്ലയിലെ എടവണ്ണ, എടക്കര തുടങ്ങിയ വിവിധ ഭാഗങ്ങളിലായി ഏകദേശം 22 വീടുകളിൽ ഇവർ മോഷണം നടത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച പറയങ്കാട് സ്വദേശി ഹസ്ക്കറിന്റെ വീട്ടിൽ നടന്ന മോഷണമാണ് പ്രതികളെ കുടുക്കാൻ പൊലിസിനെ സഹായിച്ചത്. ‌വീടിനുള്ളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നെങ്കിലും, അവയുടെ പരിധിയിൽ വരാത്ത ഭാഗങ്ങളിലെ വയറുകളായിരുന്നു പ്രതികൾ മുറിച്ചെടുത്തത്.

പൂക്കോട്ടുംപാടം സ്റ്റേഷൻ ഓഫിസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

The Pookkottumpadam police have busted a gang specializing in stealing electrical wiring materials from houses under construction in Amarambalam and surrounding areas of Malappuram district. The arrested individuals have been identified as Odukan Jithu (28) and Narukkil Sreejith (28), both residents of Chulliyode.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  7 days ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  7 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  7 days ago
No Image

ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം‌

National
  •  7 days ago
No Image

ബാറിലെ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലം കടയ്ക്കലില്‍ യുവാവിന് ദാരുണാന്ത്യം 

Kerala
  •  7 days ago
No Image

ഗ്യാസ് കിട്ടാനില്ല; വിലയാണെങ്കില്‍ കുത്തനെ കൂട്ടി; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം 

National
  •  7 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു

International
  •  7 days ago
No Image

ഇടിവെട്ടി മഴപെയ്യും; ആറാം തീയതിവരെ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് 

Kerala
  •  7 days ago