വമ്പൻ ഷോപ്പിംഗ് ഓഫറുമായി ലുലു; കൂടെ കൈനിറയെ സമ്മാനങ്ങളും
വമ്പൻ ഷോപ്പിംഗ് ഓഫറുമായി ലുലു; കൂടെ കൈനിറയെ സമ്മാനങ്ങളും
ദോഹ: ഖത്തർ ലുലുവിൽ ‘ബൈ ടു ഗെറ്റ് വൺ ഫ്രീ’ ഓഫറിന്റെ പൂരം. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായാണ് ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഓഫർ ഒരുക്കിയിരിക്കുന്നത്. ലേഡീസ് വെയർ, ചുരിദാർ, സാരി, മെൻസ് വെയർ, കുട്ടികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി വിവിധ വസ്തുക്കൾക്ക് ബൈ ടു ഗെറ്റ് വൺ ഫ്രീ ഓഫർ ലഭ്യമാണ്. ജൂലൈ ഒന്ന് വരെ നീളുന്നതാണ് ഓഫർ.
റീബോക്, ലൂയി ഫിലിപ്, ലീ, ആരോ, വാൻ ഹ്യൂസൻ, അലൻസളി, സ്കെച്ചേഴ്സ്, മാർകോ ഡൊനാടെലി, പീറ്റർ ഇംഗ്ലണ്ട്, ഈറ്റൻ, കോർട്ജിയാനി, ഡാഷ്, ഡി ബെകേഴ്സ്, സീറോ, ജോൺ ലൂയിസ്, റാങ്ക്‍ലർ, ക്രോക്സ്, ഒക്സംബർഗ് തുടങ്ങി നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങൾ ‘ബൈ ടു ഗെറ്റ് വൺ ഫ്രീ’ ഓഫറിൽ ലഭ്യമാകും.
മികച്ച ഉത്പന്നങ്ങൾ സൗജന്യമായി നേടുന്നതിനോടൊപ്പം സമ്മാനം നേടാനും ലുലു അവസരമൊരുക്കിയിട്ടുണ്ട്. കല്യാൺ ജ്വല്ലേഴ്സുമായി സഹകരിച്ചാണ് ലുലുവിന്റെ സമ്മാന പദ്ധതി. 1.5 കിലോ സ്വർണവും ഒരു ലക്ഷം റിയാലിന്റെ ഗിഫ്റ്റ് വൗച്ചറുകളുമാണ് ഭാഗ്യശാലികൾക്കായി നൽകുന്നത്.
സമ്മാന പദ്ധതിയിൽ ഒരു കൈ നോക്കാൻ ചെയ്യേണ്ടത് ലുലു സൂപ്പർമാർക്കറ്റ്, ഡിപ്പാർട്മെന്റ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് 100 റിയാൽ ഷോപ്പിങ്ങിലൂടെ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കാളിയാവാം. 50 വിജയികൾക്ക് 30 ഗ്രാം വീതം സ്വർണ നാണയവും 50 വിജയികൾക്ക് 2000 റിയാലിന്റെ ഷോപ്പിങ് വൗച്ചറും സമ്മാനമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."