ജാര്‍ഖണ്ഡിലെ കല്‍ക്കരി ഖനിയില്‍ അപകടം; മരണം ആറായി, പന്ത്രണ്ടുപേരെ കാണാതായി, കുടുങ്ങിക്കിടക്കുന്നത് നിരവധിയാളുകള്‍
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ കല്‍ക്കരി ഖനിയില്‍ അപകടത്തില്‍ ആറുപേര്‍ മരിച്ചു. പന്ത്രണ്ടുപേരെ കാണാതായി. ധന്‍ബാദില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ ഭോവ്ര കൊല്ലിയേരി ഏരിയയിലുള്ള ഭാരത് കോക്കിങ്ങ് കോള്‍ ലിമിറ്റഡിലാണ് ഇന്നു രാവിലെ വന്‍ ശബ്ദത്തോടെ അപകടമുണ്ടായത്. അനധീകൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഖനിയാണിത്. രാവിലെ 10.30നാണ് അപകടം. നിരവധിയാളുകള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായും പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ മൂന്ന് പേരെ കണ്ടെത്തി പിന്നീട് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. കരാര്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനി ജീവനക്കാരും അപകടത്തില്‍പ്പെട്ടവരിലുണ്ട്. ഏതാനും പേര് ജീവനോടെ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലിസിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."