HOME
DETAILS
MAL
കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് പിരിച്ചുവെന്ന്; വി.ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍
backup
June 09 2023 | 11:06 AM
കേന്ദ്ര അനുമതിയില്ലാതെ വിദേശത്തുനിന്നും പദ്ധതിക്ക് പണം പിരിച്ചുവെന്ന്; വി.ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സില്‍ നല്കിയ പരാതിയിലാണ് വി.ഡി സതീശനെതിരെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
പ്രളയത്തിന് ശേഷം പറവൂരില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞാല്‍ വിശദമായ അന്വേഷണം നടത്തിയേക്കും.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."