മിടുക്കനാണ്, പക്ഷേ… ഹോണ്ട എലിവേറ്റ് എസ്.യു.വിയില്‍ ഇല്ലാത്ത പ്രധാന ഫീച്ചറുകള്‍ ഇവയാണ്
ഹോണ്ട എലിവേറ്റ് എസ്.യു.വിയില്‍ ഇല്ലാത്ത പ്രധാന ഫീച്ചറുകള്‍ ഇവയാണ്
ഇന്ത്യന്‍ വാഹനപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന വാഹനമാണ് ഹോണ്ടയുടെ മിഡ്‌സൈസ് എസ്.യു.വി എലിവേറ്റ്. ജാപ്പനീസ് ഓട്ടോമൊബൈല്‍ ഭീമനില്‍ നിന്നുള്ള ആദ്യത്തെ മിഡ്‌സൈസ് എസ്.യു.വിയാണ് ഹോണ്ട എലിവേറ്റ്. ജൂലൈയില്‍ ബുക്കിങ് ആരംഭിക്കുന്ന എലിവേറ്റ് ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ കാറുകളോടെയായിരിക്കും മത്സരിക്കുക. എന്നാല്‍, ആകര്‍ഷകമായ സവിശേഷതകളുമായി വരുന്ന എലിവേറ്റില്‍ ഇല്ലാത്ത ചില ഫീച്ചറുകളാണ് നമ്മളിന്ന് നോക്കുന്നത്. ഈ ഫീച്ചറുകള്‍ ഇല്ലെന്നത് വിപണിയിലെ മത്സരത്തില്‍ ഹോണ്ട എലിവേറ്റിന് തിരിച്ചടിയാകും.
360 ഡിഗ്രി ക്യാമറ
360ഡിഗ്രി ക്യാമറ സിസ്റ്റം നിലവില്‍ സെഗ്മെന്റില്‍ ലഭിക്കുന്ന ഏറ്റവും മികച്ചതും ഉപയോഗപ്രദവുമായ ഫീച്ചറുകളിലൊന്നാണ്. എന്നാലിത് എലിവേറ്റിന് നല്‍കിയിട്ടില്ല. എതിരാളികളായ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, ടാറ്റ ഹാരിയര്‍ എന്നിവയിലെല്ലാം 360 ഡിഗ്രി ക്യാമറയുള്ളത് എലിവേറ്റിന് തിരിച്ചടി നല്‍കും. വരാനിരിക്കുന്ന ഹ്യൂണ്ടായ് ക്രെറ്റയിലും ഈ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്.
പനോരമിക് സണ്‍റൂഫ്
ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങളിലൂടെ തന്നെ ആദ്യം വ്യക്തമായ ഫീച്ചറുകളില്‍ ഒന്നാണ് സിംഗിള്‍പേന്‍ സണ്‍റൂഫ്. ഇത് പഴഞ്ചനാണ്. സിസെഗ്‌മെന്റ് ചില എസ്‌യുവികള്‍ ഇപ്പോള്‍ പനോരമിക് സണ്‍റൂഫുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് എലിവേറ്റില്‍ പനോരമിക് സണ്‍റൂഫ് ഇല്ലെന്നത് ഒരു പോരായ്മയാണ്.
ഹൈബ്രിഡ് ടെക്
അങ്ങേയറ്റം മത്സരാധിഷ്ഠിതമായ ഈ ഇടത്തരം എസ്‌യുവി സെഗ്‌മെന്റില്‍ എലിവേറ്റിന് ഹൈബ്രിഡ് ഒരു വലിയ യുഎസ്പിയും വ്യത്യസ്തതയും ആകാമായിരുന്നു. മാത്രമല്ല, മാരുതി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും ഇതിനകം ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുമായാണ് വരുന്നത്.
ഇലക്ട്രിക് സീറ്റ് അഡജസ്റ്റ്‌മെന്റ്
പവേഡ് ഡ്രൈവര്‍ സീറ്റ് ഇല്ലെന്നത് എലിവേറ്റിന്റെ മറ്റൊരു പോരായ്മയാണ്. ഹൈ എന്‍ഡ് മോഡലില്‍ എങ്കിലും ഈ ഫീച്ചര്‍ കമ്പനിക്ക് നല്‍കാമായിരുന്നു. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. സെഗ്‌മെന്റിലെ കുറച്ച് എസ്‌യുവികള്‍ ഈ ഫീച്ചര്‍ നല്‍കുന്നുണ്ട്. വെന്റിലേറ്റഡ് സീറ്റുകളാണ് എലിവേറ്റില്‍ ഇല്ലാത്ത മറ്റൊരു ഫീച്ചര്‍. ഇത് വളരെ ഉപയോഗപ്രദമായ മറ്റൊരു സവിശേഷതയാണ്. ഇന്ത്യയിലെ കാലാവസ്ഥയിലും മറ്റും ഇത് വളരെ ഉപയോഗപ്രദവുമാണ്.
features-that-the-new-honda-elevate-suv-misses-out-on
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."