ദുബൈ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ നിയന്ത്രണം; പാര്‍ക്കിങ്ങിലും നിയന്ത്രണങ്ങള്‍ വരുത്തി
going to dubai airport terminal 1 you cant-pick up passengers at the entrance
നിങ്ങള്‍ ദുബൈയില്‍ താമസിക്കുന്ന വ്യക്തിയാണോ? എമിറേറ്റിലേക്ക് പുതുതായി എത്തുന്ന സുഹൃത്തുക്കളെയോ, ബന്ധുക്കളെയോയൊക്കെ കൂട്ടുന്നതിന് എയര്‍പോര്‍ട്ടിലേക്ക് പോകാറുണ്ടോ? എന്നാല്‍ ഇനി മുതല്‍ ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ ഈ നിര്‍ദേശങ്ങള്‍ മനസിലാക്കിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.ദുബൈ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് യാത്രക്കാരെ കൂട്ടാന്‍ വരുന്നവര്‍ക്ക് ഇനി മുതല്‍ ടെര്‍മിനലിന്റെ അറൈവല്‍ എന്‍ട്രന്‍സിലേക്ക് പ്രവേശനം ഉണ്ടാകില്ല.
അതുപോലെ തന്നെ ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റി ജൂണ്‍ എട്ടിന് ടെര്‍മിനല്‍ വണ്ണിലേക്ക് ഇനി മുതല്‍ പൊതുഗതാഗതങ്ങള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുളളൂ എന്ന കാര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ ദുബൈ വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലേക്ക് യാത്രക്കാരെ കൂട്ടാനായി എത്തുന്നവര്‍ ഇനി മുതല്‍ നിശ്ചിത കാര്‍ പാര്‍ക്കിങ് ഏരിയകളില്‍ കാത്തുനില്‍ക്കുകയാണ് ചെയ്യേണ്ടത്.ട്രാഫിക്ക് പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഇത്തരത്തിലുളള പരിഷ്‌കരണങ്ങള്‍ നടപ്പില്‍ വരുത്തിയിരിക്കുന്നത്.
രണ്ട് തരത്തിലുളള പാര്‍ക്കിങ് സൗകര്യങ്ങളാണ് ദുബൈ എയര്‍പോര്‍ട്ട് അതേറിറ്റി സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. എക്കോണമി, പ്രീമിയം എന്നിവയാണ് ആ രണ്ടു തരം പാര്‍ക്കിങ് രീതികള്‍.ടെര്‍മിനലിലേക്ക് രണ്ടോ, മൂന്നോ മിനിറ്റ് മാത്രം നടക്കാനുളള ദൂരത്തിലാണ് പ്രീമിയം പാര്‍ക്കിങ് സൗകര്യം സജീകരിച്ചിരിക്കുന്നത്.
റേറ്റുകള്‍
5 മിനിട്ട്-5 ദിര്‍ഹം
15 മിനിട്ട്-15 ദിര്‍ഹം
30 മിനിട്ട്-30 ദിര്‍ഹം
2 മണിക്കൂര്‍-40 ദിര്‍ഹം
3 മണിക്കൂര്‍-55 ദിര്‍ഹം
4 മണിക്കൂര്‍-65 ദിര്‍ഹം
1 ദിവസം-125 ദിര്‍ഹം
അഡിഷനല്‍ ദിവസങ്ങള്‍-100 ദിര്‍ഹം
ടെര്‍മനിലിലേക്ക് ഏഴ് മുതല്‍ ഒന്‍പത് മിനിട്ട് വരെ എത്താന്‍ എടുക്കുന്ന ഇടത്തിലാണ് എക്കോണമി പാര്‍ക്കിങ് സൗകര്യം ലഭ്യമായിട്ടുളളത്.
റേറ്റുകള്‍
1 മണിക്കൂര്‍-25 ദിര്‍ഹം
2 മണിക്കൂര്‍- 30 ദിര്‍ഹം
3 മണിക്കൂര്‍-35 ദിര്‍ഹം
4 മണിക്കൂര്‍-45 ദിര്‍ഹം
1 ദിവസം-85 ദിര്‍ഹം
അഡിഷനല്‍ ദിവസങ്ങള്‍-75 ദിര്‍ഹം
Content Highlights:going to dubai airport terminal 1 you cant-pick up passengers at the entrance
ദുബൈ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ കൂട്ടാന്‍ ചെല്ലുന്നതിന് നിയന്ത്രണങ്ങള്‍; പാര്‍ക്കിങ്ങിലും നിയന്ത്രണം ബാധകം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."