കീറിയ നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാം? ആര്‍.ബി.ഐയുടെ ഈ നിയമങ്ങള്‍ അറിയാമോ?
കീറിയ നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാം? ആര്‍.ബി.ഐയുടെ ഈ നിയമങ്ങള്‍ അറിയാമോ?
കീറിയതോ പഴകിയതോ ആയ നോട്ടുകള്‍ നമ്മുടെ കൈവശമെത്തുമ്പോള്‍ കുടുങ്ങിയല്ലോ ദൈവമേ എന്ന അവസ്ഥയിലായിരിക്കും നമ്മളെല്ലാവരും. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്‍പ്പെടെ ഒരു കാര്യത്തിനും ഇത്തരം നോട്ടുകള്‍ ഉപകാരപ്പെടുകയില്ല. ഇനി ഇതിനു പിന്നാലെ നടക്കണമല്ലോ എന്നോര്‍ത്ത് തല പുണ്ണാക്കിയിരിക്കേണ്ട. ആര്‍.ബി.ഐ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് കീറിയതോ പഴകിയതോ ആയ നോട്ടുകള്‍ കൈവശമുള്ള ആര്‍ക്കും അടുത്തുള്ള സെന്‍ട്രല്‍ ബാങ്ക് റീജിയണല്‍ ഓഫിസില്‍ നിന്ന് അവ മാറ്റാവുന്നതാണ്.
ആര്‍.ബി.ഐ കേന്ദ്രങ്ങളിലെത്തുന്ന ഇത്തരം നോട്ടുകളുടെ മൂല്യം കണക്കാക്കി ഇലക്ട്രോണിക് ക്ലിയറിംഗ് സര്‍വീസ് വഴി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. തെരഞ്ഞെടുത്ത ബാങ്കുകള്‍ വഴിയും ഇത്തരം നോട്ടുകള്‍ മാറ്റാവുന്നതാണ്. ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
കീറിയതോ, പഴകിയതോ ആയ 10 രൂപയോ, അതില്‍ കൂടുതലോ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ ഫോം പൂരിപ്പിക്കല്‍ നടപടികളൊന്നും കൂടാതെ തന്നെ തെരഞ്ഞെടുത്ത പൊതുമേഖല ബാങ്ക് ശാഖകള്‍ വഴി മാറാവുന്നതാണ്. സ്വകാര്യ മേഖല ബാങ്കിന്റെ ഏതെങ്കിലും കറന്‍സി ചെസ്റ്റ് ബ്രാഞ്ച് അല്ലെങ്കില്‍ ഏതെങ്കിലും ആര്‍ബിഐ ഇഷ്യൂ ഓഫീസ് വഴിയും ഈ സേവനം ലഭിക്കുന്നതാണ്.
എങ്ങനെ മാറ്റിയെടുക്കാം:
സെന്‍ട്രല്‍ ബാങ്കിന്റെ റീജിയണല്‍ ഓഫീസ് സന്ദര്‍ശിക്കുക. 'ട്രിപ്പിള്‍ ലോക്ക് റിസപ്റ്റാക്കിള്‍ (TLR)' എന്നറിയപ്പെടുന്ന ബോക്‌സില്‍ സീല്‍ ചെയ്ത കവറുകളില്‍ നോട്ടുകള്‍ ഇട്ട് നിക്ഷേപിക്കാവുന്നതാണ്.
ഉപയോക്താവിന്റെ വിവരങ്ങള്‍ സഹിതമാണ് നോട്ട് കവറില്‍ നിക്ഷേപിക്കേണ്ടത്. പേര്, വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, നിക്ഷേപിച്ച നോട്ടുകളുടെ മൂല്യം എന്നിവയെല്ലാമാണ് നല്‍കേണ്ടത്.
നോട്ടുകള്‍ നിക്ഷേപിക്കാനുള്ള ആര്‍.ബി.ഐയുടെ വ്യവസ്ഥകള്‍
നോട്ടുകള്‍ക്ക് പകരമായി ലഭിക്കുന്ന തുക അതിന്റെ മുഖവില അല്ലെങ്കില്‍ മൂല്യം, കേടുപാടുകള്‍ സംഭവിക്കാത്ത ഫീച്ചറുകള്‍ അല്ലെങ്കില്‍ ലേബലുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുന്നത്.
ഉദാഹരണത്തിന്: വികൃതമായ 2,000 രൂപ നോട്ട്( 109.56 ചതുരശ്ര സെ.മീ വലുപ്പം) നിങ്ങള്‍ 44 ചതുരശ്ര സെ.മീ വലുപ്പമുള്ള നോട്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് പകുതി തുക തിരികെ ലഭിക്കും.
അതുപോലെ, 88 ചതുരശ്ര സെന്റിമീറ്ററിന് ഫുള്‍ എക്‌സ്‌ചേഞ്ച് റിട്ടേണ്‍ നല്‍കും. കീറിയ 200 രൂപ നോട്ടിന്റെ 78 ചതുരശ്ര മീറ്റര്‍ നിക്ഷേപിച്ചാല്‍ തുക പൂര്‍ണ്ണമായും തിരികെ നല്‍കും, അതേസമയം 39 ചതുരശ്ര സെന്റിമീറ്റര്‍ പകുതി റിട്ടേണ്‍ നല്‍കും.
വളരെ ദുര്‍ബലമായതോ രൂപഭേദം സംഭവിച്ചതോ, കരിഞ്ഞതോ, വേര്‍പെടുത്താനാകാത്തവിധം ഒന്നിച്ചുചേര്‍ന്നതോ ആയ നോട്ടുകള്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്നതല്ല.
മനഃപൂര്‍വം കീറിയതോ മാറ്റം വരുത്തിയതോ കൃത്രിമം കാണിച്ചെന്ന് സംശയിക്കുന്നതോ ആയ നോട്ടുകളും നിരസിക്കപ്പെടും.
want-to-exchange-damaged-torn-notes?-here's-rbi-rules-and-regulations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."