യു.എ.ഇയില്‍ തൊഴില്‍ സമയത്തില്‍ മാറ്റം എന്ന് പ്രചരണം; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് അധികൃതര്‍
news about change in working hours in UAE is fake
യു.എ.ഇ: യുഎഇ തൊഴില്‍ സമയത്തില്‍ മാറ്റമുണ്ടെന്നത് സംബന്ധിച്ച് ചില വാര്‍ത്തകള്‍ സമീപ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫെഡറല്‍ അതോറിറ്റി.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴില്‍സമയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്.എ.എച്ച്.ആര്‍.) അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പല പ്രാദേശിക മാധ്യമങ്ങളിലും ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഫെഡറല്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ അവയുടെ സ്രോതസ്സ് പരിശോധിക്കണമെന്നും, അതോറിറ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഔദ്യോഗികസ്രോതസ്സുകള്‍ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അടുത്തമാസം ഒന്ന് മുതല്‍ ജീവനക്കാരുടെ തൊഴില്‍സമയത്തില്‍ മാറ്റമുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്.
Content Highlights: news about change in working hours in UAE is fake
യു.എ.ഇയില്‍ തൊഴില്‍ സമയത്തില്‍ മാറ്റം എന്ന് പ്രചരണം; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് അധികൃതര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."