പെട്രോള്‍ അടിക്കുമ്പോള്‍ നിങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കാറുണ്ടോ?
പെട്രോള്‍ അടിക്കുമ്പോല്‍ നിങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കാറുണ്ടോ?
പണം നല്‍കി വാഹനത്തില്‍ പെട്രോളടിച്ച് പെട്ടെന്ന് പോകാന്‍ വരട്ടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട് പെട്രോള്‍ പമ്പില്‍. തങ്ങളുടെ കാറില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുമ്പോള്‍ വേണ്ടത്ര മൈലേജ് ഉള്ളതായി തോന്നാറില്ലന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത് വെറും തോന്നലായി തള്ളി കളയണ്ട. ചിലപ്പോല്‍ നിങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് കബളിപ്പിക്കപ്പെട്ടിട്ടുണ്ടാവാം.
ലോക്കല്‍ സര്‍ക്കിള്‍ എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെടുന്നായി
വ്യക്തമാകുന്നു. കുറഞ്ഞത് 13% ഉപഭോക്താക്കളെങ്കിലും കഴിഞ്ഞ 12 മാസത്തിനിടെ ഇത്തരത്തില്‍ കബളിക്കപ്പെട്ടിട്ടുണ്ടെന്ന് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. കിട്ടുന്ന മൈലേജിനെക്കാള്‍ കുറവ് മൈലേജാണ് പലപ്പോഴും കിട്ടാറുള്ളതെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഇതിന് കാരണം പലപ്പോഴും പെട്രോള്‍ പമ്പിലെ മീറ്ററില്‍ കൃത്രിമം കാണിക്കുന്നത് കൊണ്ടാണ്.
പെട്രോള്‍ നിറയ്ക്കുന്നതിന് മുന്‍പ് പമ്പിലെ ജീവനക്കാര്‍ മീറ്റര്‍ റീഡിംഗ് പൂജ്യമാക്കുന്നുണ്ടോ എന്ന് നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കണം.
സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം 62% ഉപഭോക്താക്കളും കഴിഞ്ഞ 12 മാസത്തിനിടെ ഒന്നോ അതിലധികമോ തവണ ഇത്തരത്തില്‍ മീറ്റര്‍ റീഡിങ് ശ്രദ്ധിക്കാതെ പണി വാങ്ങിയിട്ടുണ്ട്. തങ്ങളുടെ കാറില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുമ്പോള്‍ കിട്ടുന്ന മൈലേജിനെക്കാള്‍ കുറവ് മൈലേജാണ് പലപ്പോഴും കിട്ടാറുള്ളതെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഇതിന് കാരണം പെട്രോള്‍ പമ്പിലെ മീറ്ററില്‍ കൃത്രിമം കാണിക്കുന്നത് തന്നെയാണ്.
ഇന്ത്യയിലെ 291 ജില്ലകളിലുട നീളമുള്ള 24,000ത്തിലധികം ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളാണ് സര്‍വേയില്‍ പരിശോധിച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62% പുരുഷന്മാരും 38% സ്ത്രീകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."