ഇവയൊന്ന് ചെയ്ത് നോക്കൂ… പഴം പെട്ടെന്ന് നിറം മാറില്ല
പഴം പെട്ടെന്ന് കറുത്ത് പോകില്ല
ഏത് സീസണിലും ഒരുപോലെ ലഭ്യമാകുന്ന ഒന്നാണ് പഴം. ധാരാളം പോഷകമൂല്യമുള്ള ഫലം കൂടിയാണിത്. കടയില്‍ നിന്നോ മറ്റോ പഴം ഒന്നിച്ച് വാങ്ങുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കുമുണ്ട്. പക്ഷേ വാങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ തുടങ്ങും.
അല്ലെങ്കില്‍ വീടുകളില്‍ കൃഷിചെയ്ത് പഴുപ്പിക്കാന്‍ വെച്ച പഴങ്ങള്‍ ചിലപ്പോള്‍ കൂട്ടത്തോടെ ഇത്തരത്തില്‍ കറുത്ത് പോയേക്കാം.
ചിലര്‍ക്ക് ഇത്തരത്തില്‍ കരുത്ത നിറത്തിലുള്ള പഴം കഴിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. പഴുത്ത പഴം പെട്ടെന്ന് കറുത്ത് പോകും എന്ന പരാതി ഇനി വേണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പഴം കേടുകൂടാതെ സംരക്ഷിക്കാം.
ആദ്യമായി ചെയ്യേണ്ടത് ആവശ്യത്തിന് മാത്രം പഴങ്ങള്‍ വാങ്ങി സൂക്ഷിക്കുക എന്നതാണ്. അധികം പഴുത്തത് വാങ്ങാതെ പാകം ചെന്നത് മാത്രം വാങ്ങി സൂക്ഷിക്കുക. അതായത് ഇളം മഞ്ഞ നിറത്തിലുള്ളത്.
പഴത്തിന്റെ തണ്ടുവരുന്ന ഭാഗത്ത് അലുമിനിയം ഫോയില്‍ ഉപയോഗിച്ച് പൊതിഞ്ഞു കൊടുക്കുകയാണെങ്കില്‍ പഴം വളരെ പെട്ടെന്ന് തന്നെ പഴുത്ത് കറുത്ത് പോകില്ല. പഴം മുഴുവനായി കവര്‍ ചെയ്യരുത് പഴത്തിന്റെ ഞെട്ട് വരുന്ന ഭാഗം മാത്രം കവര്‍ ചെയ്തു കൊടുത്താല്‍ മതിയാകും.
പഴം കുലയില്‍ നിന്ന് അമിതമായി പാകമായി തുടങ്ങിയാല്‍ അവയെ വെര്‍പെടുത്തി മാറ്റിവയ്ക്കുക. ഇവ ചെയ്ത് നോക്കിയാല്‍ ഒരു പരിധിവരെ പഴം അമിതമായി പഴുത്ത് കറുത്ത് പോകുന്നത് തടയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."