HOME
DETAILS
MAL
കൊളംബിയയുടെ സന്തോഷത്തിലേക്ക് ആ നായയും തിരിച്ചുവരട്ടെ കാണാതായ രക്ഷകൻ 'വിൽസന്റെ' ചിത്രം വരച്ച് കുട്ടികൾ
backup
June 13 2023 | 20:06 PM
ബൊഗോട്ട • ആമസോൺ കാട്ടിലെ 40 ദിവസത്തെ അതിജീവനത്തിനു ശേഷം രക്ഷപ്പെട്ട കുട്ടികൾ ആരോഗ്യത്തിലേക്ക് തിരികെയെത്തുന്നു. വെൽഫെയർ ഓഫിസർമാരാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാദൗത്യത്തിനിടെ കാട്ടിൽ കാണാതായ സൈനിക നായയുടെ ചിത്രം കുട്ടികൾ വരച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നായയുടെ ചിത്രം വരച്ച കുട്ടികൾ അതിനു നിറം നൽകിയെന്ന് കൊളംബിയൻ കുടുംബക്ഷേമ ഇൻസ്റ്റിറ്റ്യൂട്ടിലെ അഡ്രിയാന വലാസ്ക്വെസ് പറഞ്ഞു.
വിൽസൺ എന്ന സൈനിക നായയുടെ ചിത്രമാണ് ഇവർ വരച്ചത്. രക്ഷാപ്രവർത്തനത്തിന് ശേഷം നായ ഓടിപോകുകയായിരുന്നു. ബെൽജിയൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ടതാണ് വിൽസൺ. കുട്ടികളെ കാട്ടിൽ കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ അവർ കഴിച്ച കപ്പപ്പൊടിയുടെ പായ്ക്കറ്റുകളും മറ്റും കണ്ടെത്തിയത് വിൽസണായിരുന്നു. നായയുടെ ചിത്രവും വിഡിയോയും സൈന്യം പുറത്തുവിട്ടു.
Content Highlights:Children draw rescue dog image
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."