ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; റെസിഡന്‍ഷ്യന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഇരിട്ടി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഈ വര്‍ഷം മുതല്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതോടെ സര്‍ട്ടിഫിക്കറ്റിനായി രക്ഷിതാക്കള്‍ തദ്ദേശസ്ഥാപനങ്ങള്‍ കയറിയിറങ്ങുകയാണ്. മിക്ക തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥന്‍ ഇല്ലെന്നുപറഞ്ഞ് രക്ഷിതാക്കളെ തിരിച്ചയക്കുകയാണ്.
ഒന്‍പതു രേഖകളുമായാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടത്. ഇതിനുതന്നെ നല്ല തുക സര്‍വിസ് ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടിവരുന്നുണ്ട്.
കഴിഞ്ഞവര്‍ഷങ്ങളില്‍ രേഖകള്‍ പ്രധാന അധ്യാപകന് എത്തിച്ചുനല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികളെ സഹായിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പല സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതും വിലങ്ങുതടിയാവുന്നു. രേഖകള്‍ സംഘടിപ്പിച്ച് അപേക്ഷിച്ചാല്‍തന്നെ സ്‌കോളര്‍ഷിപ്പ് മിക്ക വിദ്യാര്‍ഥികള്‍ക്കും ലഭിക്കാറുമില്ല.
അതേസമയം, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അയക്കുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രകാരമാണു നല്‍കുന്നത്. ഈ വിദ്യാര്‍ഥികള്‍ ഒരുതവണ ജാതി തെളിയിച്ചാല്‍ മതിയാകും. എന്നാല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ എല്ലാവര്‍ഷവും ജാതി തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം. വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സ്‌കോളര്‍ഷിപ്പ് തുക എത്തുന്നതിനാല്‍ എത്ര വിദ്യാര്‍ഥികള്‍ക്കാണ് ഇതു ലഭിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ക്കും നിശ്ചയമുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."