HOME
DETAILS

മദ്യനയം പുനരാലോചിക്കണമെന്ന് വീണ്ടും മന്ത്രി മൊയ്തീന്‍

  
backup
August 23, 2016 | 7:06 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%be%e0%b4%b2%e0%b5%8b%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെങ്കിലും മദ്യനയത്തിന്റെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. ടൂറിസംവകുപ്പ് നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫ് മദ്യനയം ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും.

ലോകത്ത് ഒരിടത്തും ടൂറിസം കേന്ദ്രങ്ങളില്‍ മദ്യലഭ്യത ഇല്ലാത്ത അവസ്ഥയില്ല. കണ്‍വന്‍ഷന്‍ സെന്ററുകളില്‍ നേരത്തെ മാസത്തില്‍ 20 ബുക്കിങ് വരെ ലഭിച്ചിരുന്നു. എന്നാല്‍ മദ്യനയം നടപ്പിലാക്കിയതിനുശേഷം ബുക്കിങ് മാസത്തില്‍ രണ്ട് ദിവസം മാത്രമായിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഫറന്‍സിനും മറ്റും എത്തുന്നവര്‍ അതിനുശേഷമുള്ള ഒരുദിവസം ഉല്ലാസയാത്രയ്ക്ക് നീക്കിവയ്ക്കുമായിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ കേരളത്തെ ഒഴിവാക്കുകയാണ്. ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യപ്രശ്‌നവും മറ്റൊരു തിരിച്ചടിയാണ്. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായിചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.

മുസിരിസ് പൈതൃകപദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയതില്‍ നിന്നു മുന്നോട്ടുപോയിട്ടില്ല. തലശ്ശേരിയിലും ആലപ്പുഴയിലും പദ്ധതി നടപ്പാക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ടൂറിസം വളര്‍ച്ച 2011 ല്‍ 11 ശതമാനമായിരുന്നത് ഇപ്പോള്‍ 5.5 ശതമാനമായി ഇടിഞ്ഞു. ടൂറിസത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്നും 700 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.

പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കും. കേന്ദ്ര വനം നിയമത്തിന്റെ പേരില്‍ പശ്ചിമഘട്ടത്തില്‍ ടൂറിസം പദ്ധതികള്‍ വിലക്കുന്ന അവസ്ഥയുണ്ട്. ഇതില്‍ ഇളവുനേടുന്നതിന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണ്. മലബാര്‍മേഖലയില്‍ ഹൗസ്‌ബോട്ടുകളുടെ സൗകര്യം ഉപയോഗിക്കും. ബേക്കല്‍, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളില്‍ പ്രൊഫഷണലുകളെ സെക്രട്ടറിമാരായി കരാറടിസ്ഥാനത്തില്‍ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  7 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  7 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  7 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  7 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  7 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  7 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  7 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  7 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  7 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  7 days ago