നിങ്ങളുടെ ലൈസൻസ് റദ്ദായോ? മൊബൈൽ ആപ്പ് വഴി എല്ലാവരും ലൈസൻസിന്റെ സാധുത പരിശോധിക്കണമെന്ന് കുവൈത്ത്
നിങ്ങളുടെ ലൈസൻസ് റദ്ദായോ? മൊബൈൽ ആപ്പ് വഴി എല്ലാവരും ലൈസൻസിന്റെ സാധുത പരിശോധിക്കണമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: നിരവധിപ്പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയ പശ്ചാത്തലത്തിൽ കുവൈത്തിൽ നിലവിലുള്ള പ്രവാസികൾ തങ്ങളുടെ ഡ്രൈവിങ് ലൈസൻസിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് സാധുത പരിശോധിക്കേണ്ടത്. അടുത്തിടെ ആയിരക്കണക്കിന് പേരുടെ ഡ്രൈവിംഗ് ലൈസൻസാണ് കുവൈത്ത് റദ്ദാക്കിയത്.
ഡ്രൈവിംഗ് ലൈസൻസുകൾ കൂട്ടത്തോടെ ഭരണകൂടം റദ്ദാക്കിയ പട്ടികയിൽ നിങ്ങളുടെ ലൈസൻസ് ഉണ്ടോ ഇല്ലയോ എന്ന് ഇതുവഴി അറിയാൻ സാധിക്കും. 66000 പ്രവാസികളുടെ ലൈസൻസാണ് ഈ മാസം മാത്രം റദ്ദാക്കിയത്. തൊഴിൽ പെർമിറ്റ് റദ്ദാക്കിയ പ്രവാസികളുടെ ലൈസൻസുകളാണ് റദ്ദാക്കിയിരുന്നത്. ഇതിന് പുറമെ നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിംഗ് ലൈസൻസുകൾ എടുത്തവരുടേതും റദ്ദാക്കിയിരുന്നു.
റദ്ദാക്കിയ പട്ടികയിൽ ഉള്ള ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടി നാടുകടത്തും. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള ശിക്ഷയാണ് ഇത്തരക്കാർ നേരിടേണ്ടി വരിക. നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
കുറഞ്ഞത് 2 വർഷമെങ്കിലും കുവൈത്തിൽ ജോലി ചെയ്തുവരുന്ന 600 ദിനാർ ശമ്പളവും ബിരുദവും ഉള്ള വിദേശികൾക്കു മാത്രമേ ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."