'കടല് താണ്ടിയവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കണ്ട' നീതിപീഠത്തില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും കെ സുധാകരന്‍
'കടല് താണ്ടിയവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കണ്ട' നീതിപീഠത്തില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും കെ സുധാകരന്‍
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് കേസില്‍ തന്നെ പൊലിസ് അറസ്റ്റ് ചെയ്യുമെന്ന യാതൊരു ഭയവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് പുറപ്പെടവേ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിഷ്പ്രയാസം സാധിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ എന്തു മൊഴി ഉണ്ടെങ്കിലും സ്വന്തം മനസ്സിനകത്ത് കുറ്റബോധമില്ലാത്തിടത്തോളം കാലം ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. എന്തു ചെയ്തു, എന്തു ചെയ്തില്ല എന്ന് തനിക്കു നന്നായി അറിയാം. തന്റെ ഭാഗത്ത് ഒരു പാകപ്പിഴയും വന്നിട്ടില്ല. ഒരാളെയും ദുരുപയോഗം ചെയ്തിട്ടില്ല. ഒരാളില്‍നിന്നും കൈക്കൂലിയും വാങ്ങിയിട്ടില്ല. ജീവിതത്തില്‍ ഇന്നേവരെ കൈക്കൂലി വാങ്ങിയിട്ടില്ല.അതൊരു രാഷ്ട്രീയ ധാര്‍മികതയായി കൊണ്ടുനടക്കുന്നയാളാണ് താന്‍. അറസ്റ്റ് ചെയ്യുമെങ്കില്‍ ചെയ്യട്ടേ ജാമ്യമുണ്ട്. കടല്‍ താണ്ടിയ തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരന് മുന്‍കൂര്‍ ജാമ്യം;ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി
പരാതിക്കാര്‍ മോന്‍സന് നല്‍കിയ 25 ലക്ഷം രൂപയില്‍ പത്തുലക്ഷം കെ സുധാകരന്‍ കൈപ്പറ്റിയെന്ന് മോണ്‍സന്റെ മുന്‍ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.
k-sudhakaran-to-crime-branch-office-in-monson-mavunkal-case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."