HOME
DETAILS

സൂപ്പര്‍ ബൈക്കിന് വില 70 ലക്ഷം; വിപണിയെ പിടിച്ചുകുലുക്കാന്‍ ഡ്യുക്കാട്ടി വരുന്നു

  
backup
June 23 2023 | 14:06 PM

ducati-panigale-v4-r-launched-in-india-n

ആഡംബര ബെക്ക് നിര്‍മാതാക്കളുടെ രാജാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വാഹനനിര്‍മാതാക്കളാണ് ഡ്യുക്കാട്ടി. ഈ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ സൂപ്പര്‍ബൈക്കുകള്‍ക്ക് ലോകമെങ്ങും വലിയ ആരാധകവ്യന്ദമാണ് സ്വന്തമായിട്ടുളളത്.
ഇപ്പോഴിതാ അള്‍ട്രാ ലക്ഷ്വറി ടൂവീലര്‍ വിഭാഗത്തിലേക്ക് പാനിഗാലെ V4R എന്ന സൂപ്പര്‍ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ് ഡ്യുക്കാട്ടി.


ഡ്യുക്കാട്ടിയുടെ തന്നെ വിലയേറിയ വാഹനങ്ങളിലൊന്നായ ഈ മോഡലിന് ഏകദേശം 70 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. രാജ്യത്തെ ഏതേ ഡ്യുക്കാട്ടി ഡീലര്‍ഷിപ്പില്‍ നിന്നും വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. പാനിഗാലെയുടെ മറ്റുളള മോഡലുകളെ അപേക്ഷിച്ച് R വേരിയന്റിന് നിരവധി മികച്ച അപ്‌ഡേഷനുകളുണ്ട്. കൂടാതെ പുതിയ കളര്‍ ഓപ്ഷനുകളും വാഹനത്തിന് ലഭിക്കുന്നുണ്ട്. വാഹനത്തിന് കരുത്ത് പകരുന്നത് 998 സി.സിയുടെ ശക്തമായ എഞ്ചിനാണ്. പ്രസ്തുത എഞ്ചിന് 15,500 rpmല്‍ പരമാവധി 215 bhp പവറും 12,000 rpmല്‍ 111.3nm ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.


മുന്‍വശത്ത് നാല് പിസ്റ്റണുകളുളള ബ്രെംബോ മോണോബ്ലോക്ക് സ്‌റ്റെല്‍മ M4.30 കാലിപ്പറുകളുളള ട്വിന്‍ 320mm ഡിസ്‌ക്കുകളാണ് വാഹനത്തിന്റെ ബ്രേക്കിങ് സിസ്റ്റം കണ്‍ട്രോള്‍ ചെയ്യുന്നത്.വിലപിടിപ്പുളള ഈ വാഹനം എന്ന് ഇന്ത്യന്‍ വിപണിയിലേക്ക് എത്തും എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ആദ്യഘട്ടത്തില്‍ എത്തിക്കുന്ന പാനിഗാലെയുടെ 5 യൂണിറ്റുകളും ഇതിനോടകം തന്നെ വിറ്റ്‌പോയിട്ടുണ്ട്.

Content Highlights:ducati panigale v4 r launched in india


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago