എയർ ടാക്സി പരീക്ഷണം വിജയകരം; വ്യോമയാന മേഖലയിൽ കരുത്ത് കാട്ടാൻ സഊദി
എയർ ടാക്സി പരീക്ഷണം വിജയകരം; വ്യോമയാന മേഖലയിൽ കരുത്ത് കാട്ടാൻ സഊദി
ജിദ്ദ: എയർ ടാക്സി മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി സഊദി അറേബ്യ. നിയോം പദ്ധതി ഉൾപ്പെടെ ടെക്‌നോളജി മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന സഊദി അറേബ്യയുടെ സുപ്രധാന ചുവട് വെപ്പാണിത്. നിയോമും വോളോകോപ്റ്റർ കമ്പനിയും സംയുക്തമായി നടത്തിയ എയർ ടാക്സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
18 മാസം നിണ്ടുനിന്ന സഹകരണത്തിനു ശേഷം നിയോം കമ്പനിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും വോളോകോപ്റ്റർ കമ്പനിയും നടത്തിയ എയർ ടാക്സി പരീക്ഷണം ഒരാഴ്ച നീണ്ടുനിന്നു. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇ-വിറ്റോൾ) ആണ് എയർ ടാക്‌സി സേവനത്തിന് പ്രയോജനപ്പടുത്തുന്നത്.
പ്രത്യേക ലൈസൻസ് നേടിയാണ് എയർ ടാക്‌സി പരീക്ഷിച്ചത്. സുരക്ഷിത പരീക്ഷണ പറക്കലിന്റെ വിജയം വ്യോമയാന മേഖലയുടെ ഉണർവിന് കാരണമാകും. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിങ് വാഹനങ്ങൾ എയർ ടാക്സി മേഖലയിൽ കൂടുതലായി എത്തിക്കാനാണ് സഊദി ശ്രമം. വാണിജ്യ അടിസ്ഥാനത്തിൽ ഇവ വൈകാതെ സഊദി ഒന്നാകെ പറന്നുയരുമെന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."