കല കുവൈത്ത് സെമിനാർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'മാധ്യമങ്ങളും പൊതുബോധ നിർമ്മിതിയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
മെഹ്ബുല കല സെന്ററിൽ വെച്ചു നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉദ്ഘാടനം ചെയ്തു. നിർമ്മിത വാർത്തകളുടെ കാലത്ത്, തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം എം.പി.മുസ്ഫർ മോഡറേറ്ററായിരുന്നു. സത്താർ കുന്നിൽ (ഇ-ജാലകം), ഇസ്മയിൽ വള്ളിയോത്ത് (കെ.എം.സി.സി), ഷാജു ഹനീഫ് (വിബ്‌ജിയോർ), ബിനോയ് ചന്ദ്രൻ (ഒ.ഐ.സി.സി), പി.ആർ.കിരൺ (കല കുവൈറ്റ്) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
കല കുവൈറ്റ് ജോ. സെക്രട്ടറി പ്രജോഷ് ടി, മീഡിയ സെക്രട്ടറി അൻസാരി കടയ്ക്കൽ , അബുഹലീഫ മേഖലാ പ്രസിഡന്റ് ഗോപീകൃഷ്ണൻ എന്നിവർ സെമിനാറിന് അഭിവാദ്യങ്ങളർപ്പിച്ചു. മേഖലാ സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും മേഖല എക്സിക്യുട്ടീവ് അംഗം പ്രസീത ജിതിൻ നന്ദിയും രേഖപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."