ഒമാനില്‍ നാലുചക്ര വാഹനം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണോ? ഈ നിയമം അറിഞ്ഞില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി
സലാല:ഒമാനില്‍ ഇനി മുതല്‍ നാലുചക്ര വാഹനങ്ങളുടെ ഉടമസ്ഥാവകാശം ലഭിക്കണമെങ്കില്‍ കുടുംബ വിസ നിര്‍ബന്ധം. റോയല്‍ ഒമാന്‍ ട്രാഫിക്ക് വിഭാഗമാണ് കുടുംബവിസയിലെത്തിയിട്ടുളളവര്‍ക്ക് മാത്രമായി നാലുചക്ര വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ തീരുമാനിച്ച അറിയിപ്പ് പുറത്ത് വിട്ടത്.അനധികൃത, ഗതാഗതത്തിനും ചരക്ക് വിതരണത്തിനും വേണ്ടി പല പ്രവാസികളും വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിദേശികളുടെ കുടുംബം രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഇനി മുതല്‍ നാലുചക്ര വാഹനങ്ങളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു. പുതുതായി കുടുംബം രാജ്യത്ത് ഇല്ലാത്ത പ്രവാസികള്‍ നാലുചക്ര വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് റോയല്‍ ഒമാന്‍ പൊലിസിന് തടയാന്‍ സാധിക്കുന്നതാണ്. മാത്രമല്ല പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രസ്തുത വാഹനങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നില്ല എന്ന് തെളിയിക്കാനും സാധിക്കണം.
കൂടാതെ കൂപ്പെ ട്രക്കുകള്‍, കോംപാക്റ്റ്, മിനി, തുടങ്ങി വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പിക്കപ്പ് ട്രക്കുകള്‍ പ്രവാസികള്‍ സ്വന്തമാക്കാന്‍ പാടില്ല. ജോലിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ പ്രവാസികള്‍ക്ക് ഇത്തരം വാഹനങ്ങള്‍ വാങ്ങാം. അല്ലാതെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് കര്‍ശന വിലക്കുണ്ട്.മാനേജര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയ മറ്റ് സമാന പ്രത്യേക പ്രഫഷണല്‍ തസ്തികകള്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഈ വിലക്കില്‍നിന്ന് ഒഴവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വാഹനങ്ങള്‍ വാങ്ങാനും സ്വന്തമാക്കാനും രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. വാണിജ്യ ആവശ്യങ്ങള്‍ക്കായി നാലുചക്ര വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. പിടിക്കപ്പെട്ടാല്‍ 35 റിയാല്‍ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ തുടര്‍നടപടികള്‍ക്കായി അവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
Content Highlights:expat ownership of four wheel vehicle's restricted only to those with family joining visa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."