ബി.ജെ.പി പിന്തുണച്ച കര്‍ണാടക വഖഫ് ബോര്‍ഡ്ചെയര്‍മാന്‍ എന്‍.കെ.എം ശാഫി സഅദി രാജിവെച്ചു
ബി.ജെ.പി പിന്തുണച്ച കര്‍ണാടക വഖഫ് ബോര്‍ഡ്ചെയര്‍മാന്‍ എന്‍.കെ.എം ശാഫി സഅദി രാജിവെച്ചു
ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാന് എന്‍.കെ.എം ശാഫി സഅദി രാജിവെച്ചു. 2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തേക്ക് കര്‍ണാടക മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായ ഷാഫി സഅദി വിജയിച്ചത്. ബി.ജെ.പിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ.മുഹമ്മദ് യൂസുഫിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇദ്ദേഹം വഖഫ് ബോര്‍ഡ് ചെയര്‍മാനായത്. ഒന്നര വര്‍ഷത്തെ ധാരണാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്നാണ് സൂചന.
അതേ സമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണമേറ്റെടുത്തയുടന്‍ ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നുവെങ്കിലും പിന്നീട് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. 2010ലും 2016ലും എസ്.എസ്.എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
'മുസ്ലിംകള്ക്കും തങ്ങള്‍ക്കുമിടയിലെ വിടവ് നികത്തുന്ന പാലമാണ് ഷാഫി സഅദി' എന്നായിരുന്നു നിയമമന്ത്രി ജെ.സി. മധുസ്വാമിയുടെ അന്നത്തെ പ്രതികരണം. അദ്ദേഹത്തിന്റെ ജയം ബി.ജെ.പിയുടെ നേട്ടമായി മന്ത്രി ശശികല ജോലെയും വിശേഷിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."